വേങ്ങര: 2018-2019 അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും വേങ്ങര മണ്ഡലത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം തങ്ങള്‍ വിതരണം ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: കെ.എന്‍.എ കാദര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി സലീം ഫൈസല്‍ കോട്ടക്കല്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു.
ചടങ്ങിന് എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.K മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, p k അലിഅക്ബര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ചാക്കീരി അബ്ദുല്‍ ഹഖ്, അബ്ബാസ് മാസ്റ്റര്‍, കെ.കെ മന്‍സൂര്‍, കോയതങ്ങള്‍ പികെ അസ്‌ലം ,എം കെ സൈനുദ്ദീന്‍ ,എം എ അസീസ് ,കെ സി മൂസ ,എന്‍.ടി, നാസര്‍കുഞ്ഞുട്ടി, കാദര്‍ പറമ്പില്‍, എന്‍.ടി മുഹമ്മദ് ശരീഫ്, പി അബ്ദുല്‍ ഖാദര്‍, കെ.എം കോയാമു, എ.കെ.എ നസീര്‍, കെ.കെ സയ്യിദ് അലി അക്ബര്‍ തങ്ങള്‍, മുജീബ് പൂക്കോത്ത്, സി.പി മുഹമ്മദ് ,ശരീഫ് കുറ്റൂര്‍, ,കെ.കെ മൊയ്തീന്‍ കുട്ടി, പി.കെ അബ്ദുല്‍ റഷീദ്, എ.കെ നാസര്‍, ടി അബ്ദുല്‍ ഹഖ്, പി അബ്ദുല്‍ അസീസ് ഹാജി, ഇ.കെ സൈനുദ്ദീന്‍, സി.എം അസീസ് മുഹമ്മദ്നിഷാദ്, പി.പി സമീര്‍ ബാബു, പി അബ്ദുല്‍ അസീസ് ഹാജി, എം.കെ നാസര്‍, പുള്ളാട്ട് ബാവ, കുട്ടി ആലിഹാജി, കൊമ്പതില്‍ അബ്ദുറസാഖ്, ഇസ്മായില്‍ മാസ്റ്റര്‍ A R നഗര്‍, അമാനുള്ള മാസ്റ്റര്‍, ഇസ്ഹാഖ് മാസ്റ്റര്‍, അബ്ദുല്‍ ഫത്താഹ്, അലവിക്കുട്ടി കുറുക ,തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു
വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി
വേങ്ങര: കച്ചേരിപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും. വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ