പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് വ്യാപാരി വ്യവസായി എ കോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദിൻ കൈമാറി. പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു...
വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ കോൺഗ്രസ് പ്രവർത്തകയാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ