01/02/2019

E അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു*

*വേങ്ങര: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷൻ കേന്ദ്ര സംസ്ഥാന മന്ത്രിസഭയിലെ അംഗവും കാൽ പതിറ്റാണ്ടുകാലം നിയമസഭയിലും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ നിലനിൽപിന് പൊരുതിയ ജന നായകനായ മർഹൂം ഇ അഹമ്മദ് സാഹിബിന് വേങ്ങര e അഹമ്മദ് സാഹിബ് സാംസ്കാരിക വേദി അനുസ്മരിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്.  ശരീഫ് കുറ്റൂർ  ഉദ്ഘാടനം ചെയ്തു    അസീസ് പഞ്ചി ളി അധ്യക്ഷതവഹിച്ചു. വേങ്ങര ഗോപി.  കല്ലായി ബഷീർ   സിദ്ധീഖ് വികെ പടി    എ കെ ഷാഹുൽ പാലാണി    കെ ടി സിദ്ധീഖ് മരക്കാർ  പുള്ളാട്ട് ബാവ ഷാഹുൽഹമീദ് m ഹക്കീം ടി    അഫ്സൽ ചെമ്മല    ജുനൈദ് എകെ      ഷാഹിദ് പി ശരീഫ് പൊട്ടിക്കല്ല് എന്നിവർ സംസാരിച്ചു...

സംസ്ഥാന ബജറ്റ്;മലപ്പുറം ജില്ലയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല

മലപ്പുറം : സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ. മലപ്പുറത്തിനായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികൾക്കും വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. എന്നാൽ, വിദ്യാഭ്യാസമേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ കാലിക്കറ്റ് സർവകലാശാലയ്ക്ക് 25 കോടിയും മലയാള സർവകലാശാലയ്ക്ക് ഒമ്പതുകോടിയും അനുവദിച്ചു. കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി ന്യൂനപക്ഷ പഠനഗവേഷണത്തിന് കേന്ദ്രം സ്ഥാപിക്കാനും നിർദേശമുണ്ട്. കോളേജ് കെട്ടിടനിർമാണത്തിനും സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വിവിധ മണ്ഡലങ്ങളിൽ തുക അനുവദിച്ചിട്ടുണ്ട്.

സ്പീക്കറുടെ മണ്ഡലമായ പൊന്നാനിക്കാണ് കൂടുതൽ നേട്ടം. സ്പൈസസ് റൂട്ട് പദ്ധതിയിലേക്ക് പൊന്നാനിയേയും ഉൾപ്പെടുത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടിസം പാർക്കും പൊന്നാനിയിൽ സ്ഥാപിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പുതുപൊന്നാനി ഫിഷ് ലാൻഡിങ്‌ സെന്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപയും അനുവദിച്ചു.

ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന മലപ്പുറം കാൻസർ സെന്റർ, എയർപോർട്ട് ജങ്ഷനിൽ മേൽപ്പാലം, ചാലിയാർ ടൂറിസം പദ്ധതി, കൊണ്ടോട്ടി പൈതൃക ടൂറിസം പദ്ധതി തുടങ്ങിയവയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് പ്രത്യേകമായി തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടോക്കൺ പ്രൊവിഷനിലാണ് ഉൾപ്പെടുത്തിയത്. തവനൂർ മണ്ഡലത്തിലെ സ്വപ്നപദ്ധതികളിലൊന്നായ തവനൂർ -തിരുനാവായ പാലത്തിന്റെ നിർമാണത്തിനും തുക നീക്കിവെച്ചിട്ടില്ല. മലപ്പുറം ടൗൺ സ്ക്വയർ നിർമാണത്തിനായി രണ്ടു കോടി അനുവദിക്കുവാൻ പി. ഉബൈദുല്ല എം.എൽ.എ. ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിട്ടില്ല.

ജില്ലയിലെ മറ്റു നേട്ടങ്ങൾ:

$ മൂന്നിയൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ പുഴയോര ടൂറിസം പദ്ധതി

$ മുട്ടിച്ചിറ പള്ളി, കളിയാട്ടക്കാവ്, നെറുങ്കൈതക്കോട്ട എന്നിവ ഉൾപ്പെടുന്ന തീർഥാടന ടൂറിസം പദ്ധതി

$ ഹജ്ജ് ഹൗസിൽ വനിതകൾക്ക് പ്രത്യേക കെട്ടിടം

$ പരപ്പനങ്ങാടി ഹാർബർ കിഫ്ബി വഴി നടപ്പാക്കും

$ പുറത്തൂർ പുഴയോര ഭിത്തിയ്ക്ക് 11 കോടി

$ തവനൂർ ഗവ. കോളേജിന് കെട്ടിടനിർമാണത്തിന് 10 കോടി

$ മലപ്പുറം ഗവ. വനിതാ കോളേജിന് കെട്ടിടനിർമാണത്തിനായി ഒരു കോടി

$ എടപ്പാൾ മിനി സിവിൽസ്റ്റേഷന് അഞ്ചുകോടി

$ കോട്ടയ്ക്കൽ മിനി സിവിൽ സ്റ്റേഷന് 40 ലക്ഷം

$ എടരിക്കോട് സ്പിന്നിങ് മില്ലിന് മൂന്നുകോടി

$ കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാൻഡിങ് സെന്റർ നിർമാണത്തിന് എട്ടുകോടി

$ പുറത്തൂർ പള്ളിക്കടവ് സംരക്ഷണഭിത്തി - ആറുകോടി

$ പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാനപാത - 1.20 കോടി

$ കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിന് 40 ലക്ഷം

$ വളാഞ്ചേരി നഗരസഭ സമുച്ചയനിർമാണത്തിന് 40 ലക്ഷം

$ കോഴിച്ചെന സ്പോർട്സ് ഹബ്ബ് നിർമാണത്തിന് തുക വകയിരുത്തി

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ


31/01/2019

കേരള ബജറ്റ് 2019 ഒറ്റനോട്ടത്തിൽ

പമ്പയിൽ ഒരു കോടി ലിറ്ററിന്‍റെ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്
👉 പ്ലാസ്റ്റിക്, ഇ വേസ്റ്റ് സംസ്കരണത്തിന് വിപുലമായ പദ്ധതികൾ
👉 2019-20 വർഷത്തിൽ ലോട്ടറി വരുമാനം 11,863 രൂപയായി ഉയരും
👉 ശുചിത്വ മിഷന് 260 കോടി
👉 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 260 കോടി
👉 മലബാർ കാൻസർ സെന്‍ററിന് 35 കോടി
👉 ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് 2,654 കോടി
👉 ഗ്രാമപഞ്ചായത്തുകൾക്ക് 6,384 കോടി
👉 കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് പുതിയ ഫ്ലൈഓവർ
👉 പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി
👉 തിരുവനന്തപുരം ആർസിസിക്ക് 73 കോടി
👉 വയനാട്-ബന്ദിപ്പൂർ ആകാശപ്പാതയുടെ പകുതി നിർമാണ ചെലവ് സംസ്ഥാനം വഹിക്കും
👉 ശബരിമല വരുമാനത്തിൽ ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല
👉 കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് 1,000 കോടി
👉 ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്കായി 4,000 കോടി വകയിരുത്തും
👉 അഞ്ച് വർഷംകൊണ്ട് ക്ഷേമപെൻഷൻ 1,500 രൂപയാക്കുക എന്നത് ലക്ഷ്യം
👉 മലയാളം സർവകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും
👉 ശബരിമല റോഡ് വികസനത്തിന് 200 കോടി
👉 പൊതുവിദ്യാഭ്യാസത്തിന് 992 കോടി
👉 കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി നൽകും
👉 തിരുവതാംകൂർ ദേവസ്വം ബോർഡിന് 100 കോടി
👉 പമ്പ, നിലയ്ക്കൽ, എരുമേലി, റാന്നി എന്നിടങ്ങളിൽ പണം വിനിയോഗിക്കും
👉 ശബരിമലയ്ക്കായി 147.75 കോടി
👉 ന്യൂനപപക്ഷ ക്ഷേമത്തിന് 49 കോടി
👉 വനിതാ വികസന കോർപ്പറേഷൻ സ്കീമുകളിൽ ട്രാൻസ്ജെൻഡേഴ്സിനെ കൂടി ഉൾപ്പെടുത്തും
👉 എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 20 കോടി കൂടി അധികം അനുവദിച്ചു
👉 വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാൻ 10 കോടി
👉 വികലാംഗ പെൻഷന് 500 കോടി വകയിരുത്തും
👉 കുട്ടനാട്ടിലെ പ്രദേശങ്ങളെല്ലാം പ്രളയം നേരിടുന്ന രീതിയിൽ പുനർ നിർമിക്കും
👉 ക്ഷേമ പെൻഷനുകൾ എല്ലാം 100 രൂപ വീതം വർധിപ്പിച്ചു
👉 കലോത്സവങ്ങൾക്ക് 6.5 കോടി
👉 സ്പോർട്സ് പാർക്കുകൾക്ക് ഏഴ് കോടി
* ഓഖി പാക്കേജിന് 1,000 കോടി
👉 ലൈഫ് മിഷന് 1,290 കോടി
👉 കുടുംബശ്രീക്ക് 1,000 കോടി വകയിരുത്തും
👉 കൈത്തറി മേഖലയ്ക്കും സാമ്പത്തിക സഹായം നൽകും
👉 ഖാദി വ്യവസായത്തിന് 15 കോടി
👉 കശുവണ്ടി വികസന ബോർഡിന് 30 കോടി
👉 സർക്കാർ ആശുപത്രികളിൽ ഉച്ചയ്ക്ക് ശേഷവും ഒപിയും ലാബും പ്രവർത്തിക്കും
👉 സമഗ്ര ആരോഗ്യ ഇൻഷുറൻ പദ്ധതിയിലെ 40 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സർക്കാർ അടയ്ക്കും
👉 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
👉 നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു
👉 അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താൻ 32 കോടി
👉 എൽപി, യുപി സ്കൂളുകൾ ഹൈടെക് ആക്കാൻ 292 കോടി
👉 സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി
👉 പൊതുവിദ്യാലയങ്ങളിൽ രണ്ടര ലക്ഷം കുട്ടികൾ പുതിയതായി എത്തി
👉 സർക്കാർ സ്കൂളുകൾ ആധുനികവത്കരിക്കും
👉 സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതി
👉 പ്രവാസിക്ഷേമ പെൻഷൻ വർധിപ്പിക്കാൻ പ്രത്യേക നിക്ഷേപം
👉 കുടുംബശ്രീ വഴി 12 ഉത്പന്നങ്ങളുടെ ബ്രാൻഡിംഗും വിപണനവും
👉 ലോക കേരള സഭയ്ക്ക് അഞ്ച് കോടി വകയിരുത്തി
👉 അയൽക്കൂട്ടങ്ങൾക്ക് ബാങ്ക് വഴി 3,500 കോടിയുടെ വായ്പ
👉 സ്ത്രീകൾക്കായി മാത്രം 1,420 കോടി
👉 ആലപ്പുഴ, ചേർത്തല എന്നിടങ്ങളിലെ പരീക്ഷണം സംസ്ഥാന വ്യാപകമാക്കും
👉 വിശപ്പുരഹിത പദ്ധതിക്ക് 20 കോടി
👉 തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വാന്തന പദ്ധതിക്ക് 25 കോടി
👉 ഈ വർഷം തന്നെ കേരള ബാങ്ക് രൂപീകരിക്കും
👉 പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക ഏറ്റെടുക്കും
👉 തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽവേ പാതയുടെ നിർമാണം ഈ വർഷം തുടങ്ങും
👉 10,000 ഇ ഓട്ടോറിക്ഷകൾക്ക് സബ്സിഡി

കേരള ബജറ്റ് 2019: വില കൂടുന്നവ

കേരള ബജറ്റ് 2019: വില കൂടുന്നവ

18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും

തിരുവനന്തപുരം:കേരള ബജറ്റില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും വില കൂടിയേക്കും. 

ജിഎസ്ടി കൂടാതെ രണ്ട് വര്‍ഷത്തേക്ക് കൂടി പ്രളയസെസ് ചുമത്താനാണ് കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ 2021 മാര്‍ച്ച് 31 വരെ പുതിയ നികുതി നിരക്കുകള്‍ ബാധകമാണ്.  അടുത്ത ഒരു വര്‍ഷത്തേക്ക് പ്രളയസെസ് പ്രഖ്യാപിക്കും എന്നാണ് പൊതുവില്‍ കരുതിയതെങ്കിലും രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് പ്രഖ്യാപിച്ചത്. 

വിവിധ നികുതികളുടെ ക്രമീകരണവും പ്രളയസെസും നടപ്പാക്കുന്നത് വഴി വില കൂടാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ താഴെ പറയുന്നവയാണ്. 

*സ്വര്‍ണം*
*വെള്ളി*
*മൊബൈല്‍ ഫോണ്‍*
*കംപ്യൂട്ടര്‍*
*ഫ്രിഡ്ജ്*
*സിമന്‍റ്*
*ഗ്രാനൈറ്റ്*
*പെയിന്‍റ്*
*ടൂത്ത് പേസ്റ്റ്*
*പ്ലൈവുഡ്*
*മാര്‍ബിള്‍*
*ഇരുചക്രവാഹനങ്ങള്‍*
*സോപ്പ്*
*ചോക്ലേറ്റ്*
*ടിവി*
*എക്കണോമിക് ക്ലാസിലെ വിമാനയാത്ര*
*റെയില്‍വേ ചരക്കുഗതാഗതം*
*ഹോട്ടല്‍ താമസം*
*ഹോട്ടല്‍ ഭക്ഷണം*
*ഫ്ലാറ്റുകള്‍ , വില്ലകള്‍*

12,18,28 ശതമാനം നികുതിയുള്ള എല്ലാം ഉത്പന്നങ്ങള്‍ക്കും ഒരു ശതമാനം പ്രളയ സെസ്‌ ആണ് ഏര്‍പ്പെടുത്തിയത്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാവില്ല. എങ്കിലും ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും നികുതി ഈടാക്കിയ സാഹചര്യത്തില്‍ വിലക്കയറ്റം എന്ന സാഹചര്യമാണ് സാധാരണക്കാരനെ കാത്തിരിക്കുന്നത്. സ്വാഭാവികമായും എല്ലാ ഉത്പന്നങ്ങള്‍ക്കും ഈ നികുതി ഭാരമുണ്ടാവും.

ജിഎസ്ടി വന്നതോടെ സിനിമാ ടിക്കറ്റുകള്‍ക്ക് വില കുറഞ്ഞിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ജിഎസ്ടി കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവിടേയും അതേസംവിധാനം ധനമന്ത്രി പ്രഖ്യാപിച്ചത്. 18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും.

വൈനിനും ബീറിനും രണ്ട് ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ബജറ്റ് അവതരണം 2019

20 മുതല്‍ 50 ലക്ഷം വരുമാനമുള്ളവര്‍ക്ക് ആറുശതമാനം സേവന നികുതി

സ്വര്‍ണം, എസി, ഫ്രിഡ്ജ്, സിഗരറ്റ്, കമ്പ്യൂട്ടര്‍ നോട്ട് ബുക്ക്, ബൈക്കുകള്‍, കണ്ണട, ടിവി , സ്‌കൂള്‍ ബാഗ് തുടങ്ങിയവക്കും വിലകൂടും

സിമന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ജ്യൂസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവക്ക് വിലകൂടും..

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലകൂടും

റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി

താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി; 3000-5000 ച.അടി 4000 രൂപ, 5000-7500 ച.അടി 6000 രൂപ, 7500-10000 ച.അടി 8000 രൂപ. പതിനായിരം ച.അടി മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം.

വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം വര്‍ധന

ഇലക്ട്രിക് ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ്. മറ്റു ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ്‌

പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

സിനിമാ ടികറ്റിന് 10 ശതമാനം വിനോദ നികുതി

മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി; ബിയറിനും വൈനിനും വിലകൂടും

ചെറുകിട ഉത്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.

12,18,28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയ സെസ്‌

രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ്; സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയ സെസ്‌

ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം ഉയരും

ഭവന രഹിതര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയത്തിന് 1203 കോടി

കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ സഹായം

വയനാട്-ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

സര്‍വകലാശാല വികസനത്തിന് 1513 കോടി

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കു

ആര്‍സിസിക്ക് 73 കോടി

പൊതു ആരോഗ്യമേഖലക്ക് 788 കോടി, 14 മെഡിക്കല്‍ കോളേജുകള്‍ക്കുമായി 232 കോടി വയനാട് മെഡിക്കല്‍ കോളേജിന് പുതിയ സ്ഥലം കണ്ടെത്തുകയും കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുകയും ചെയ്യും.

ശബരിമ റോഡ് പ്രവര്‍ത്തകള്‍ക്ക് 200 കോടി വകയിരുത്തുന്നു. ശബരിമല റോഡുകള്‍ക്കായി ഈ സര്‍ക്കാര്‍ മൊത്തം 629 കോടി ചിലവഴിച്ചു. പുറമേ ശബരിമല മാസ്റ്റര്‍ പ്ലാനിനായി 65 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി 17 കോടിയും ചിലവഴിച്

തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കും. നിലക്കലില്‍ പമ്പയിലും ആധുനിക സൗകര്യങ്ങളൊരുക്കുന്നതിന് കിഫ്ബി 147.75 കോടിയുടെ പദ്ധതി നടപ്പാക്കും. പമ്പയില്‍ 10 ദശലക്ഷം ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്റ്-40 കോടി നിലക്കല്‍ വാഹനപാര്‍ക്കിങ്- 5 കോടി നിലക്കല്‍ വിരിപന്തല്‍ 34 കോടി എരുമേലി ഇടത്താവളം- 20 കോടി പമ്പയില്‍ വിരിപന്തല്‍- 20 കോടി കീഴില്ലം ഇടത്താവളം-19 കോടി റാന്നിയല്‍ വാഹനപാര്‍ക്കിങ്- 5 കോടി

ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്

ബഡ്‌സ് സ്‌കൂളുകള്‍ക്ക് 35 കോടി

20000 വയോജന അയല്‍ക്കൂട്ടങ്ങള്‍ സ്ഥാപിക്കും. ഇവര്‍ക്ക് അയ്യായിരം രൂപ ഗ്രാന്റ് നല്‍കും.

പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്കായി 20 കോടി നീക്കിവെച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്ക് 163 കോടി, ടൂറിസം മേഖലക്ക് 278 കോടി

ഐടി മേഖലക്ക് 574 കോടി വകയിരുത്തി, ഖാദി വ്യവസായത്തിന് 14 കോടി

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ
30/01/2019

PPTMYHSS CHERUR ൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു.


PPTMYHSS CHERUR ൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസി.KP സരോജിനി, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസി.ചാക്കീരി കുഞ്ഞുട്ടി എം.എം.കുട്ടി മൗലവി, പറങ്ങോടത്ത് മജീദ് മാസ്റ്റർ  കാപ്പൻ ഗഫൂർ, പൂക്കുത്ത് മുജീബ്, കെ.ബീരാൻ കുട്ടി മാസ്റ്റർ, കെ നയീം സി.എം.സൈത് മുഹമ്മദ് സി. കുട്ടിയാലി പി.അസീസ് ഹാജി എന്നിവർ പ്രസംഗിച്ചു
വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ
29/01/2019

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്‍റിലും സീസണ്‍ തന്നെയായിരുന്നു കേരള ടീമിനെ നയിച്ചിരുന്നത്. മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.ടീം അംഗങ്ങൾ : സീസൺ എസ് (ക്യാപ്റ്റൻ) , വി മിഥുൻ (വൈസ് ക്യാപ്റ്റൻ) മുഹമ്മദ് അസർ , അജ്മൽ എസ് , മുഹമ്മദ് ഷരീഫ് , അലക്സ് സജി , രാഹുൽ വി രാജ്, ലിജോ എസ്, മുഹമ്മദ് സലാഹ് ,ഫ്രാൻസിസ് എസ് , സഫ്‌വാൻ എം , ഗിഫ്റ്റി സി ഗ്രേഷ്യസ് , മുഹമ്മദ് ഇനിയറ്റ് , മുഹമ്മദ് പറക്കോട്ടിൽ , ജിപ്സൺ ജസ്റ്റസ് , ജിതിൻ ജി , അനുരാഗ് പി.സി , ക്രിസ്റ്റി ഡേവിസ് സ്റ്റെഫിൻ ദാസ് , ജിത്ത് പൗലോസ്

മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും

എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്.
മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണു സൂചന. ആർബിഡിസികെയുടെ യോഗം അടുത്ത ദിവസം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ടൗണിലൂടെ കടന്നുപോകുന്ന വൈദ്യുതി കാലുകളും മറ്റും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സിഗ്നലുകളും നീക്കം ചെയ്യും.

കരിപ്പൂര്‍ വിമാനത്താവളത്തിന് നികുതിയിളവ് നിഷേധിച്ചതിനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം

മലപ്പുറം: കരിപ്പൂരിനോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കാതെ കണ്ണൂരില്‍ ആരംഭിച്ച സ്വകാര്യ മേഖലയിലുള്ള വിമാനത്താവളത്തിന് നികുതിയിളവ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതിനു പിന്നാലെയാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിനോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിക്കും.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾചേറൂരിൽ ലഹരിവിരുദ്ധ കാമ്പയിൻ നാളെ

വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തും വിമുക്തിയും ചേർന്ന് സംഘടിപ്പിക്കുന്ന വേങ്ങര മണ്ഡലം ലഹരിവിരുദ്ധ കാമ്പയിൽ ബുധനാഴ്ച ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10-ന് കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൽമജീദ്, പി.ടി.എ. പ്രസിഡന്റ് പൂക്കുത്ത് മുജീബ് എന്നിവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ28/01/2019

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ ഇറക്കി

വേങ്ങര:ഖത്തറിലെ വേങ്ങരക്കാർ ദോഹ കോർണീഷ് അൽ ബിദ്ധ പാർക്കിൽ 2018 നവംബർ 2ന്
 ഒത്തു കൂടിയ പ്രഥമ യോഗത്തിൽ വെച്ച് രൂപം നൽകിയ ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ പുറത്തിറക്കി ADWAZO  Advertising Hub വേങ്ങര യാണ് ലോഗോ രൂപകല്പന  ചെയ്തത്.
 ഖത്തറിലെ ദോഹയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി വേങ്ങരക്കാരുടെയും വലിയോറക്കാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതു പ്രവാസി കൂട്ടായ്മയായി  ഖത്തർ വേങ്ങര സൗഹൃദ വേദി രൂപീകരിച്ചത്.

27/01/2019

വൈദ്യൂതി മുടങ്ങും

കുന്നുംപുറം ഇലക്ടിക് സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരിയാട് 11 കെ.വി. ഫീഡറിന് കീഴിൽ വർക്ക് നടക്കുന്നതിനാൽ 28/1/19 പനമ്പുഴ, താഴെ കൊളപ്പുറം, കൂമൻചിന, കൊളപ്പുറം, ആസാദ് നഗർ, കൊടുവായൂർ, കക്കാടംപുറം, കൊടക്കല്ല്, ഇ.കെ.പടി, കുന്നുംപുറം, അളറപ്പറമ്പ് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.15 മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുന്നതാണ്