29/01/2019

ചേറൂരിൽ ലഹരിവിരുദ്ധ കാമ്പയിൻ നാളെ

വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തും വിമുക്തിയും ചേർന്ന് സംഘടിപ്പിക്കുന്ന വേങ്ങര മണ്ഡലം ലഹരിവിരുദ്ധ കാമ്പയിൽ ബുധനാഴ്ച ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10-ന് കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൽമജീദ്, പി.ടി.എ. പ്രസിഡന്റ് പൂക്കുത്ത് മുജീബ് എന്നിവർ പങ്കെടുത്തു.