29/01/2019

കരിപ്പൂര്‍ വിമാനത്താവളത്തിന് നികുതിയിളവ് നിഷേധിച്ചതിനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം

മലപ്പുറം: കരിപ്പൂരിനോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കാതെ കണ്ണൂരില്‍ ആരംഭിച്ച സ്വകാര്യ മേഖലയിലുള്ള വിമാനത്താവളത്തിന് നികുതിയിളവ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതിനു പിന്നാലെയാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിനോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിക്കും.