കോഴിക്കോട്: ആൽക്കമൈൻഡ് അക്കാദമിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കോഴിക്കോട് സംഘടിപ്പിച്ച വേൾഡ് റെക്കോർഡ് അറ്റംപ്റ്റിൽ ടെലികൈനസിസ് (Telekinesis) വിഭാഗത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഫിദക്ക് ഔദ്യോഗിക വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു. ഭൗതിക വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ ചലിപ്പിക്കുന്നതായി അവതരിപ്പിക്കുന്ന ടെലികൈനസിസ് പ്രകടനത്തിലൂടെയാണ് റെക്കോർഡ് അറ്റംപ്റ്റിൽ പങ്കാളിയായത്. വിജയകരമായി പൂർത്തിയാക്കിയ റെക്കോർഡ് ശ്രമം വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിച്ച് അംഗീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും ലഭിക്കുകയായിരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി 2026 നവംബർ 7-ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആൽക്കെമൈൻഡ് അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ ഡോ. അൻസാർ അബ്ബാസ് ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികളും പ്രമുഖ മെന്റലിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ വിസ്മയകരമായ മെന്റലിസം പ്രകടനങ്ങളും ...








