31/01/2019

ബജറ്റ് അവതരണം 2019

20 മുതല്‍ 50 ലക്ഷം വരുമാനമുള്ളവര്‍ക്ക് ആറുശതമാനം സേവന നികുതി

സ്വര്‍ണം, എസി, ഫ്രിഡ്ജ്, സിഗരറ്റ്, കമ്പ്യൂട്ടര്‍ നോട്ട് ബുക്ക്, ബൈക്കുകള്‍, കണ്ണട, ടിവി , സ്‌കൂള്‍ ബാഗ് തുടങ്ങിയവക്കും വിലകൂടും

സിമന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ജ്യൂസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവക്ക് വിലകൂടും..

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലകൂടും

റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി

താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി; 3000-5000 ച.അടി 4000 രൂപ, 5000-7500 ച.അടി 6000 രൂപ, 7500-10000 ച.അടി 8000 രൂപ. പതിനായിരം ച.അടി മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം.

വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം വര്‍ധന

ഇലക്ട്രിക് ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ്. മറ്റു ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ്‌

പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

സിനിമാ ടികറ്റിന് 10 ശതമാനം വിനോദ നികുതി

മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി; ബിയറിനും വൈനിനും വിലകൂടും

ചെറുകിട ഉത്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.

12,18,28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയ സെസ്‌

രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ്; സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയ സെസ്‌

ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം ഉയരും

ഭവന രഹിതര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയത്തിന് 1203 കോടി

കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ സഹായം

വയനാട്-ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

സര്‍വകലാശാല വികസനത്തിന് 1513 കോടി

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കു

ആര്‍സിസിക്ക് 73 കോടി

പൊതു ആരോഗ്യമേഖലക്ക് 788 കോടി, 14 മെഡിക്കല്‍ കോളേജുകള്‍ക്കുമായി 232 കോടി വയനാട് മെഡിക്കല്‍ കോളേജിന് പുതിയ സ്ഥലം കണ്ടെത്തുകയും കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുകയും ചെയ്യും.

ശബരിമ റോഡ് പ്രവര്‍ത്തകള്‍ക്ക് 200 കോടി വകയിരുത്തുന്നു. ശബരിമല റോഡുകള്‍ക്കായി ഈ സര്‍ക്കാര്‍ മൊത്തം 629 കോടി ചിലവഴിച്ചു. പുറമേ ശബരിമല മാസ്റ്റര്‍ പ്ലാനിനായി 65 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി 17 കോടിയും ചിലവഴിച്

തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കും. നിലക്കലില്‍ പമ്പയിലും ആധുനിക സൗകര്യങ്ങളൊരുക്കുന്നതിന് കിഫ്ബി 147.75 കോടിയുടെ പദ്ധതി നടപ്പാക്കും. പമ്പയില്‍ 10 ദശലക്ഷം ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്റ്-40 കോടി നിലക്കല്‍ വാഹനപാര്‍ക്കിങ്- 5 കോടി നിലക്കല്‍ വിരിപന്തല്‍ 34 കോടി എരുമേലി ഇടത്താവളം- 20 കോടി പമ്പയില്‍ വിരിപന്തല്‍- 20 കോടി കീഴില്ലം ഇടത്താവളം-19 കോടി റാന്നിയല്‍ വാഹനപാര്‍ക്കിങ്- 5 കോടി

ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്

ബഡ്‌സ് സ്‌കൂളുകള്‍ക്ക് 35 കോടി

20000 വയോജന അയല്‍ക്കൂട്ടങ്ങള്‍ സ്ഥാപിക്കും. ഇവര്‍ക്ക് അയ്യായിരം രൂപ ഗ്രാന്റ് നല്‍കും.

പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്കായി 20 കോടി നീക്കിവെച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്ക് 163 കോടി, ടൂറിസം മേഖലക്ക് 278 കോടി

ഐടി മേഖലക്ക് 574 കോടി വകയിരുത്തി, ഖാദി വ്യവസായത്തിന് 14 കോടി