കേരള ബജറ്റ് 2019: വില കൂടുന്നവ 18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും തിരുവനന്തപുരം:കേരള ബജറ്റില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും വില കൂടിയേക്കും. ജിഎസ്ടി കൂടാതെ രണ്ട് വര്‍ഷത്തേക്ക് കൂടി പ്രളയസെസ് ചുമത്താനാണ് കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ 2021 മാര്‍ച്ച് 31 വരെ പുതിയ നികുതി നിരക്കുകള്‍ ബാധകമാണ്. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രളയസെസ് പ്രഖ്യാപിക്കും എന്നാണ് പൊതുവില്‍ കരുതിയതെങ്കിലും രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് പ്രഖ്യാപിച്ചത്. വിവിധ നികുതികളുടെ ക്രമീകരണവും പ്രളയസെസും നടപ്പാക്കുന്നത് വഴി വില കൂടാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ താഴെ പറയുന്നവയാണ്. *സ്വര്‍ണം* *വെള്ളി* *മൊബൈല്‍ ഫോണ്‍* *കംപ്യൂട്ടര്‍* *ഫ്രിഡ്ജ്* *സിമന്‍റ്* *ഗ്രാനൈറ്റ്* *പെയിന്‍റ്* *ടൂത്ത് പേസ്റ്റ്* *പ്ലൈവുഡ്* *മാര്‍ബിള്‍* *ഇരുചക്രവാഹനങ്ങള്‍* *സോപ്പ്* *ചോക്ലേറ്റ്* *ടിവി* *എക്കണോമിക് ക്ലാസിലെ വിമാനയാത്ര* *റെയില്‍വേ ചരക്കുഗതാഗതം
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക