ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പ്രധാനവാർത്തകൾ

🅾 *ഈ വർഷത്തെ എസ്‌ എസ്‌ എൽ സി , ഹവാർ സെക്കണ്ടറി , വി എച്ച്‌ എസ്‌ ഇ പരീക്ഷകൾ ഒന്നിച്ച്‌ നടത്തില്ല.  എസ്‌ എസ്‌ എൽ സി പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെ ഉച്ചക്ക്‌ 1.45 ന്‌ നടത്തും  . എസ്‌ എസ്‌ എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെയാണ്‌.*

🅾 *കൊച്ചി കണ്ടെയ്നർ റോഡിൽ ഇന്ന് മുതൽ ടോൾ പിരിക്കും . വല്ലാർപ്പാടം  കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത്‌ സ്ഥാപിച്ച ടോൾ പ്ലാസയിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും.കാറുകൾക്ക്‌ ഒറ്റ തവണ യാത്രക്ക്‌ 45 രൂപയും ഇരു വശത്തേക്കും 70 രൂപയും ആണ്‌ ഈടാക്കുക. ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് കോൺഗ്രസും എൽ ഡി എഫും ടോൾ ബൂത്ത്‌ ഉപരോധിക്കും*

🅾 *കൊച്ചി മെട്രോയുടെ  പോലീസ്‌ സ്റ്റേഷൻ കളമശേരി കുസാറ്റ്‌ ജംഗ്ഷനിൽ മുഖ്യമന്ത്രി നിർവ്വഹിക്കും*

🅾 *അച്ചടക്ക രാഹിത്യം സഭയുടെ സുവിശേഷ സാക്ഷ്യത്തെ പൊതു സമൂഹത്തിന്‌ മുന്നിൽ അപഹാസ്യമാക്കുകയാണെന്ന് സീറൊ മലബാർ സഭ മീഡിയ കമ്മീഷൻ*

🅾 *കാരക്കാമല എഫ്‌ സി കോൺവെന്റിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിന്‌ സുപ്പീരിയർ ജനറൽ വീണ്ടും നോട്ടീസ്‌ നൽകി . കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം ഫെബ്രുവരി 6 ന്‌ ഉള്ളിൽ എഴുതി നൽകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌*

🅾 *ലോകസഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി അല്ലെങ്കിൽ ഇടുക്കി സീറ്റ്‌ നൽകണമെന്ന് കേരള കോൺഗ്രസ്‌ (എം)  വർക്കിംഗ്‌ ചെയർ മാൻ പി ജെ ജോസഫ്‌.*

🅾 *ഇന്നലെ നടക്കേണ്ടിയിരുന്ന പതിവു മന്ത്രിസഭാ യോഗം ഇന്ന് നടക്കും*

🅾 *അമൃതാനന്ദമയിയെ അപമാനിക്കാനുള്ള നീക്കം അപലപനീയം ആണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം*

🅾 *ഹീര ഗോൾഡ്‌ തട്ടിപ്പ്‌ പ്രതി നൗഹീര ഷേക്കിന്‌ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ തട്ടിപ്പിനിരയായ കോഴിക്കോട്‌ കാരപ്പറമ്പ്‌ സ്വദേശി ഡോ : എം കെ മുനീർ , ഭാര്യ ഖദീജ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി*

🅾 *ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി എസ്‌ ടി ചാലക്കുടി റേഞ്ച്‌ ഓഫീസിലെ സൂപ്രണ്ട്‌ തൃശൂർ നടത്തറ മൂർക്കതിൽ എം കെ കണ്ണൻ (50) പിടിയിൽ ആയി*

🅾 *ന്യൂ ഇയർ - ക്രിസ്തുമസ്‌ ബമ്പർ ഒന്നാം സമ്മാനം 6 കോടി രൂപ കൊല്ലം ഇരുമ്പ്‌ പാലത്തിന്‌ സമീപ.ം കൊച്ചു കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിന്‌ മുന്നിൽ ലോട്ടറി കച്ചവടം നടത്തുന്ന അനി വിറ്റ ഇസഡ്‌ ഡബ്ലിയു 213957 എന്ന ടിക്കറ്റിന്‌*

🅾 *മലയാള ഭാഷക്ക്‌ നൽകിയ സമഗ്ര സംഭാവനക്ക്‌ രാഷ്ട്രപതി സമ്മാനിക്കുന്ന ആദ്യ ശ്രേഷ്ഠ ഭാഷ പുരസ്കാരം (5 ലക്ഷം രൂപ) ഡോ  വി ആർ പ്രബോധന ചന്ദ്രൻ നായർക്ക്‌*

🅾 *ഇത്തവണ ലക്ഷ്യം വോട്ട്..! പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 27ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തും;ഉച്ചക്ക്‌ 2.30 ന്‌ കൊച്ചി റിഫൈനറിയിൽ ബി പി സി എല്ലിന്റെ നാല്‌ പദ്ധതികളുടെ ഉൽഘാടനം നിർവ്വഹിക്കും.  തുടർന്ന് തൃശൂർക്ക്‌ പോകുന്ന പ്രധാനമന്ത്രി വൈകിട്ട്‌ 4 .15 ന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനത്ത്‌ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹവുമായി ചർച്ച നടത്തും എന്ന് അറിയുന്നു. പന്തളം കൊട്ടാര പ്രതിനിധികളും അദ്ദേഹത്തെ കണ്ട്‌ ശബരിമല പ്രശ്നം ചർച്ച ചെയ്യും*

🅾 *കോഴിക്കോട്‌ യു ഡി എഫ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ കളക്ടറേറ്റ്‌ ഉപരോധത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; മര്‍ദ്ദനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ. മാധ്യമം റിപ്പോർട്ടർ സി പി ബിനീഷ്‌ , മാതൃഭൂമി ഓൺലൈൻ റിപ്പോർട്ടർ കെ ജി നിജീഷ്‌ എന്നിവർക്ക്‌ മർദ്ധനം ഏറ്റു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാരിയുടെ മൊബൈല്‍ എറിഞ്ഞു തകര്‍ത്തു; മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത് പൊലീസ് ഇടപെട്ട്: മാപ്പപേക്ഷിച്ച്‌ തടിയൂരി യുഡിഎഫ് നേതാക്കള്‍*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഓഫീസര്‍ തസ്തികകളില്‍ അടിമുടി അഴിച്ചുപണി നടത്തി തച്ചങ്കരി; ഇന്‍സ്‌പെക്ടര്‍, സൂപ്പര്‍വൈസര്‍, സ്റ്റേഷന്മാസ്റ്റര്‍ തസ്തികകളില്‍ പുതിയ മാനദണ്ഡം സൃഷ്ടിച്ച്‌ പുനര്‍വിന്യാസം; ഒമ്ബതു ബസ്സിന് 'ഉടമയായി' ഒരു ഇന്‍സ്‌പെക്ടര്‍; ബസ്സ് വൃത്തിയാക്കലും ബോര്‍ഡിലെ മാറ്റവും ഉള്‍പ്പെടെ എല്ലാം സ്വന്തം ബസ്സുപോലെ കണ്ട് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; 22 സ്‌ക്വാഡ് യൂണിറ്റുകളായിരുന്ന വിജിലന്‍സ്‌ വിഭാഗം 16 ആയി വെട്ടിച്ചുരുക്കി പുതിയ പരിഷ്‌കാരം*

🅾 *ഡ്യൂട്ടിക്കിടയില്‍ മദ്യപാനം; കെഎസ്‌ആര്‍ടിസിയില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; നാലാമനെ സസ്‌പെന്റ് ചെയ്തത് ബാഗ് മോഷണത്തിന്; നടപടി മൂന്ന് കണ്ടക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്‍ക്കുമെതിരെ.ശബരിമല സർവ്വീസിനായി എത്തിയ തിരുവമ്പാടി ഡിപ്പൊ ഡ്രൈവർ രാജേഷ്‌ , ചെങ്ങന്നൂരിൽ പൂൾ ചെയ്തിരുന്ന ബസിലെ കണ്ടക്ടർ. പി ടി കുട്ടപ്പൻ പാപ്പനംകോട്‌ യൂണിറ്റിലെ കണ്ടക്ടർ ആർ അനിൽ കുമാർ, തിരുവല്ല യൂണിറ്റിലെ കെ ജി വിദ്യാസാഗർ എന്നിവരെയാണ്‌ സസ്പെൻഡ്‌ ചെയ്തത്‌.ഇതിൽ വിദ്യാസാഗറിനെ ഒരു യാത്രക്കാരന്റെ ബാഗ്‌ മോഷ്ടിച്ചതിനാണ്‌ സസ്പെൻഡ്‌ ചെയ്തത്‌*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഇളവുകള്‍ അനുവദിച്ച്‌ ഡ്രൈവര്‍-കം-കണ്ടക്ടര്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ തച്ചങ്കരി; സ്വാഗം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയന്‍ രംഗത്ത്; എട്ടുമണിക്കൂര്‍ ഡ്യൂട്ടിയില്‍ ആവശ്യത്തിന് വിശ്രമവും അനുബന്ധ ഡ്യൂട്ടികള്‍ക്ക് അരമണിക്കൂര്‍ സമയവും നല്‍കും; ഓര്‍ഡിനറി-സിറ്റി സര്‍വീസുകളില്‍ രണ്ടു ഷിഫ്റ്റായി സിംഗിള്‍ ഡ്യൂട്ടി തുടരാനും തീരുമാനം*

🅾 *കായലിനും പുഴകള്‍ക്കും സമീപമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തീരത്ത് നിന്നും 50 മീറ്റര്‍ വീതിയിലായിരിക്കണമെന്നത് 20 മീറ്റര്‍ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടല്‍ക്കാട് മേഖലയില്‍ പാര്‍ക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിര്‍മ്മിക്കാം; തീര മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തന്‍ ഇളവുകളിങ്ങനെ*

🅾 *വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു.കേന്ദ്ര മാനവശേഷി മന്ത്രാലയം നിർദ്ദേശിച്ച 5 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്റെ പരിശോധന റിപ്പോർട്ട്‌ അനുസരിച്ചാണ്‌ കേരളത്തെ തിരഞ്ഞെടുത്തത്‌.. സർവ്വ ശിക്ഷ അഭിയാൻ നിർവ്വഹണം, പെൺകുട്ടികൾക്ക്‌ സാർവ്വത്രിക വിദ്യാഭ്യാസം നൽകുന്നത്‌ ഉൾപെടെ ഉള്ള സാമൂഹിക നീതി നിർവ്വഹണം,വിദ്യാലയങ്ങളിലേക്ക്‌ കുട്ടികൾക്ക്‌ എത്തി ചേരാനുള്ള സൗകര്യം,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, നടത്തിപ്പ്‌ , നല്ല കളാസ്‌ റൂമുകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ എന്നിവ കണക്കിൽ എടുത്താണ്‌ പുരസ്കാരം*

🅾 *എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ . കട്ടപ്പന സ്വദേശി പ്രിൻസ്‌ ആണ്‌ പിടിയിൽ ആയത്‌*

🅾 *മലപ്പുറത്തെ ഇരയുടെ കുടുംബം മാപ്പ് കൊടുത്തു; കുവൈറ്റില്‍ വധശിക്ഷയില്‍ നിന്നും തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന് മോചനം; കണ്ണീരോടെ നന്ദി പറഞ്ഞ് കുടുംബംപാണക്കാട്‌ തങ്ങളെ സമീപിച്ച്‌ അർജ്ജുന്റെ ഭാര്യയും പിതാവും സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് നഷ്ടപരിഹാരമായി നൽകേണ്ട ,30 ലക്ഷത്തിൽ 25 ലക്ഷം രൂപ പാണക്കാട്‌ തങ്ങൾ വഴി പിരിച്ചു കൊടുത്തു*

🅾 *സിപിഎമ്മിന്റെ പാര്‍ട്ടി കുടുംബയോഗത്തില്‍ വെച്ച്‌ സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച മുഖ്യമന്ത്രിയുടെ നടപടി അന്തസ്സിന് ചേര്‍ന്നതല്ല; പരിപാടിയില്‍ നടന്നത് ഗുരുതര ചട്ടലംഘനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കും; പിണറായിക്കെതിരെ സതീശന്‍ പാച്ചേനി. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം യോഗം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം*

🅾 *പട്ടേല്‍ പ്രതിമയെ കുറ്റംപറഞ്ഞവര്‍ സര്‍ക്കാര്‍ ചെലവില്‍ നാടുനീളെ സ്മാരകങ്ങള്‍ പണിയുന്നു; പ്രളയ പുനര്‍നിര്‍മ്മാണത്തിന് ഫണ്ടില്ലാതെ  വലയുമ്പോഴും  എകെജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ച സര്‍ക്കാര്‍ കെപിപി നമ്പ്യാർ  സ്മാരകം പണിയാനും പണം മുടക്കുന്നു; കണ്ണൂരില്‍ കെല്‍ട്രോണ്‍ സ്ഥാപകന്റെ സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ അനുവദിച്ച്‌ വ്യവസായ വകുപ്പ് ഉത്തരവ്; അനാവശ്യ ധൂര്‍ത്തെന്ന ആക്ഷേപം ശക്തം*

🅾 *കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സര്‍ക്കാര്‍; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേര്‍ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നല്‍കുന്ന കാര്യത്തില്‍ പോലും അലംഭാവം കാട്ടിയ സര്‍ക്കാര്‍ അലസത ഉയര്‍ത്തി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും*

🅾 *പെരിന്തല്‍മണ്ണ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ച്‌് പുലാമന്തോള്‍ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാല്‍ തിരൂര്‍ കോടതിയില്‍ എത്തി; കേസടുക്കാന്‍ നേരം അഭിഭാഷക ഹാജരാകാത്തതിനാല്‍ പരിഗണിച്ചില്ല; വീട്ടില്‍ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാന്‍ ചാടിയിറങ്ങിയ കനകദുര്‍ഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തില്‍*

*🇮🇳 ദേശീയം 🇮🇳*
------------------------------------>>>>>>>>>>>>

🅾 *പീയുഷ് ഗോയല്‍ ഇടക്കാല ധനമന്ത്രിയാകും.അരുൺ ജെയ്റ്റ്‌ലി ചികിൽസക്കായി അമേരിക്കയിലാണ്‌. കേന്ദ്ര ബഡ്ജറ്റും പിയൂഷ്‌ ഗോയൽ അവതരിപ്പിച്ചേക്കും*

🅾 *നേതാജി സുഭാഷ് ചന്ദ്രബോസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നേതാവായി കാണുന്നില്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി. അത്‌ കൊണ്ടാണ്‌ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തത്‌ എന്നും മമത ബാനർജി*

🅾 *ബിജെപിക്ക് തിരിച്ചടി, രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പുകഴ്‌ത്തി ശിവസേന; പ്രിയങ്ക വോട്ടര്‍മാരെ സ്വാധീനിക്കും, പ്രിയങ്കയില്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ എന്നും ശിവസേന.*

🅾 *പ്രിയങ്ക ഗാന്ധി സോണിയക്ക്‌ പകരം റായ്‌ ബറേലിയിൽ മൽസരിച്ചേക്കും എന്ന് സൂചന*

🅾 *ഉത്തര്‍പ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകള്‍; മായാവതിയും അഖിലേഷും രാഹുലുമായി കൈകോര്‍ത്താല്‍ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തില്‍ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ദിവസം പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ*

🅾 *പ്രിയങ്കയെ കളത്തില്‍ ഇറക്കാന്‍ രാഹുല്‍ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേര്‍ന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നല്‍കിയത് കോണ്‍ഗ്രസ് ഇല്ലെങ്കില്‍ സമ്പൂർണ്ണ     വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സര്‍വ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോണ്‍ഗ്രസ് യുപിയില്‍ കരുത്തറിയിച്ചാല്‍ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും*

🅾 *ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോള്‍; രാഹുല്‍ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവില്‍ പച്ചക്കൊടി കാട്ടിയത് മുമ്ബിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോള്‍; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചും ഒറ്റയ്ക്ക് യുപിയില്‍ തിളങ്ങിയും ഇന്ത്യന്‍ രാഷ്ട്രീയയത്തിന്റെ പ്രിയദര്‍ശനിയാകാന്‍ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കള്‍*

🅾 *ചെങ്കോട്ടയിൽ നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ സ്മരണക്കായി നിർമ്മിച്ച നേതാജി മ്യൂസിയം പ്രധാനമന്ത്രി രാജ്യത്തിന്‌ സമർപ്പിച്ചു*

🅾 *വോട്ടിംഗ്‌ യന്ത്രത്തിൽ ക്രമക്കേട്‌ നടത്താൻ കഴിയുമെന്നു. 2014 ൽ ബി ജെ പി അധികാരത്തിൽ എത്തിയത്‌ ക്രമക്കേടിലൂടെ ആണെന്നു. ആരോപിച്ച സയിദ്‌ ഷൂജക്കെതിരെ ഡൽഹി പോലീസ്‌ കേസ്‌ എടുത്തു തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്‌ നടപടി.*

*🌍 അന്താരാഷ്ട്രീയം 🌎*
------------------------->>>>>>>>>>>

🅾 *കേർച്ച്‌ ഉൾക്കടലിൽ തീപിടുത്തം ഉണ്ടായ കപ്പലുകളിൽ നിന്ന് 4 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു മരിച്ച 14 പേരിൽ 6 പേർ ഇന്ത്യക്കാരാണ്‌ കാണാതായ 10 പേരിലും 6 ഇന്ത്യക്കാർ ഉണ്ട്‌ .തുർക്കി കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഇരു കപ്പലുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ ടാൻസാനിയയിൽ ആണ്‌. ഇന്ധനം നിറക്കുന്നതിനിടെ ആണ്‌ അപകടം ഉണ്ടായത്‌*

🅾 *അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ  പ്രധാനമന്ത്രി നവാസ്‌ ഷരീഫിന്റെ നില ഗുരുതരം*

🅾 *ഇനിയില്ല വിന്‍ഡോസ് ഫോണ്‍; പിന്തുണ അവസാനിപ്പിച്ച്‌ മൈക്രോസോഫ്റ്റ്.2019  ഡിസംബർ 10 ന്‌ ശേഷം വിൻഡോസ്‌ ഫോൺ ഉപയോഗിക്കുന്നവർക്ക്‌ പുതിയ സെക്യൂരിറ്റി അപ്ഡേറ്റൊ സൗജന്യ സഹായമൊ ലഭിക്കില്ല . വിൻഡോസ്‌ 10 അധിഷ്ടിതമായി ഇനി ഒരു ഫോണും പുറത്തിറങ്ങില്ലെന്നും കമ്പനി*

🅾 *ബ്രെക്സിറ്റ് ഒമ്ബത് മാസം കൂടി നീളുമെന്ന് ഉറപ്പായി; തീയതി നീട്ടാനുള്ള ബില്ലിനെ ലേബര്‍ പാര്‍ട്ടിയും പിന്തുണച്ചേക്കും; താല്‍ക്കാലികമായി പ്രതിസന്ധിക്ക് പരിഹാരമാകുന്നു*

*⚽ കായികം 🏏*
---------------------------->>>>>>>>>>>>

🅾 *ഏഷ്യാകപ്പ്‌ ഫുട്ബോൾ ക്വാർട്ടർ മൽസരങ്ങൾ ഇന്ന് തുടങ്ങും . ഇന്ന് വൈകിട്ട്‌ 6.30 ന്‌ വിയറ്റ്‌നാം ജപ്പാനെയും രാത്രി 9.30 ന്‌ ചൈന , ഇറാനെയും നേരിടും*

🅾 *കേരളം - വിദർഭ രഞ്ജി ട്രോഫി സെമി ഫൈനൽ ഇന്ന് വയനാട്‌ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആരംഭിക്കും ചരിത്രത്തിൽ ആദ്യമായാണ്‌ കേരളം സെമിയിൽ എത്തുന്നത്‌ . കഴിഞ്ഞ വർഷം കേരളത്തെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്‌ വിദർഭയായിരുന്നു.*

🅾 *പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കക്ക്‌ 5 വിക്കറ്റ്‌ ജയം*
*സ്കോർ : പാക്കിസ്ഥാൻ ; 203*
*ദക്ഷിണാഫ്രിക്ക : 207/5 ( 42 ഓവർ)ആദ്യ മൽസരം പാകിസ്ഥാൻ ജയച്ചിരുന്നു .*

🅾 *ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശിഖർ ധവാൻ ഇന്ത്യക്ക്‌ വേണ്ടി അതിവേഗം  5000 റൺസ്‌ തികക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ്‌ സ്വന്തമാക്കി 118 ഇന്നിംഗ്സിൽ നിന്നും ആണ്‌ നേട്ടം. 116 ഇന്നിംഗ്സ്‌ നിന്ന് 5000 തികച്ച വിരാട്‌ കോഹ്‌ലിയാണ്‌ ഒന്നാമത്‌.ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല ആണ്‌ (101 ഇന്നിംഗ്സ്‌) ലോക താരം*

🅾 *ഓസ്ട്രേലിയൻ ഓപ്പൺ: സെറീന വില്യംസ്‌ പുറത്ത്‌ . ചെക്ക്‌ താരം കരോളിന പ്ലിസ്കോവ ജോക്കൊവിച്ച്‌ , ലൂക്കാസ്‌ പൊയി നവോമി ഒസാക്ക എന്നിവർ സെമിയിൽ എത്തി*

🅾 *ബ്ലാസ്‌റ്റേഴ്‌സിനെ കളി പടിപ്പിക്കാന്‍ നെലോ വിന്‍ഗാദ; വിനീതും നര്‍സാരിയും ടീം വിട്ടത് വലിയ നഷ്ടമെന്ന് പുത്തന്‍ കോച്ച്‌; സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനില്‍പ്പില്ല; സൂപ്പര്‍കപ്പ് യോഗ്യത കഠിനം, പക്ഷേ അസാധ്യമല്ലെന്നും മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍*

*🎥 സിനിമാ ഡയറി 🎥*
----------------------->>>>>>>>>>>>>

🅾 *പ്രണവ്‌ മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രം ' ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'  വിനോദ്‌ ഗുരുവായൂർ സംവിധാനം നിർവ്വഹിച്ച ' സകലകലാശാല' എന്നിവ നാളെ പ്രദർശനത്തിനെത്തും*

🅾 *എം ജി സർവ്വകലാശാല നിർമ്മിച്ച രണ്ടാമത്തെ ചിത്രം 'ട്രിപ്പ്‌'  - ന്റെ ഗാനങ്ങളുടെ പ്രകാശനം സംവിധായകൻ കമൽ നിർവ്വഹിച്ചു . ജാസി ഗിഫ്റ്റ്‌ ഈണം നൽകിയ 5 ഗാനങ്ങൾ ആണ്‌ ചിത്രത്തിൽ .അന്തരിച്ച കെ ടി സി അബ്ദുള്ള അവസാനം അഭിനയിച്ച ചിത്രം ആണിത്‌..എം ആർ ഉണ്ണിയും അൻവർ അബ്ദുള്ളയും ചേർന്ന് ആണ്‌ ട്രിപ്പിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌*

🅾 *'നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല; അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ചെയ്യും'; ഗോകുല്‍ സുരേഷ്*

🅾 *കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ് നമ്മുടെ 'ബാലേട്ട'നൊപ്പം 'മക്കള്‍ സെല്‍വന്‍' കുട്ടനാട്ടില്‍.മാമനിതൻ ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ്‌ സേതുപതി  ആലപ്പുഴയിൽ എത്തി*

🅾 *ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആര്‍പ്പ് വിളികളുമായി ആരാധകര്‍; തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠന്‍ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയില്‍ എത്തിയ മക്കള്‍ സെല്‍വന്‍ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ*

🅾 *അക്ഷരാ ഹാസന് പിന്നാലെ ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി; ലീക്കായത് അമേരിക്കയില്‍ അവധിക്കാലം ചിലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍; പൊലീസില്‍ പരാതി നല്കി നടി*

🅾 സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയുമായി; ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകള്‍ അടുത്തമാസം പതിനൊന്നിന് പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ വച്ച്‌

_________________________________

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

VVC VALIYORA

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...