ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം.
VIDEO

ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്.

കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 


അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ