ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മത്സ്യത്തൊഴിലാളികളെ ഔദ്യോഗികമായി നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍

കേരളം വിറങ്ങലിച്ച മഹാപ്രളയത്തില്‍ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്നില്‍ നിന്ന കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ...

ഊരകം muhss ല്‍ ആരംഭിച്ച SSLC നിശാ ക്യാമ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. Pk അസുലു നിര്‍വഹിച്ചു

എസ്എസ്എൽസി പരീക്ഷയെ വരവേൽക്കാം; ഊരകത്ത് പ്രാദേശിക നിശ ക്യാമ്പുകൾ ആരംഭിച്ചു * ____________________ ഊരകം എം.യു ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ 6 കേന...

വേങ്ങര MLA ഓഫീസ് അറിയിപ്പ്

വേങ്ങര എംഎൽഎ Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   നെട്ടി ചാടി. പടിഞ്ഞാറേക്കര റോഡിൻറെ ഉദ്ഘാടനം ഫെബ്രുവരി 11 തിങ്കൾ രാവിലെ 8 30 ന് ...

നാഷണൽ അത്ലറ്റിക് മീറ്റ് ജേതാവിന് കുന്നംപുറം പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്

കന്നും പുറം.രാജസ്ഥാനിലെ ജയ്പൂർ സവായിമാൻ സിംഗ് സ്‌റ്റേഡിയത്തിൽ വെച്ചു നടന്ന 39 മത് ആൾ ഇന്ത്യാ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ  വെള്ളിയും, ലോംഗ്ജംപിൽ ബ്രോൺസും നേടി ജില്ലയുടെ അഭിമാനമായി മാറിയ കുന്നുംപുറം സ്വദേശിയും, കക്കാടംപുറം അബ്ദുറഹിമാൻ നഗർ ജി.യു.പി.സ്കൂൾ അധ്യാപകനുമായ കെ.മുഹമ്മദ് മാസ്റ്റർക്ക് കുന്നംപുറം പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. കൊളപ്പുറത്തു നിന്നും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കക്കാടംപുറം, കുന്നുംപുറം പ്രദേശങ്ങളിൽ ഹാരമണിയിച്ചു സ്വീകരണം നൽകി .നിസാർ 'എം, മിർഷാദ്. പി.കെ, ഷാനവാസ്.സി, ഷിബു, ഇബ്രാഹിം, ഇജാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം.സി.പി. സ്വാഗതവും,  വി.ടി.ഇഖ്ബാൽ നന്ദിയും പറഞ്ഞു.മാർച്ചിൽ മലേഷ്യയിൽ വെച്ചു നടക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റർ

സംഘടിത ആക്രമണം; യു ട്യൂബില്‍ നിന്നും  ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാകിയേക്കും

↪വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന്...

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി, ' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

ബാക്കികയം റഗുലേറ്റർജലനിധിഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു

വേങ്ങര: ഫിബ്രവരി 18 നടക്കുന്ന ബാക്കിക്കയം തടയണയുടേയും മൾട്ടി ജി.പി ജലനിധി പദ്ധതിയുടേയും ഉദ്ഘാടനം വിജയിപ്പിക്കാൻ സ്വാഗതസംഘം തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

നോട്ടീസ് ബോർഡ് സമർപ്പിച്ചു

വലിയോറ :പരപ്പിൽപാറ  പി.വൈ.എസ്. പരപ്പിൽപാറ ക്ലബ്ബിന്റെ പതിമൂന്നാം വാർഷിക സമ്മാനമായി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിന് നോട്ടീസ് ബോർഡ് സമർപ്പിച്ചു ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ എ.കെ.എസ്  തങ്ങൾമാഷ് സുബൈർ മാഷ് ജയപ്രകാശ്മാഷ് സമീർമാഷ് ജലീൽമാഷ് ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ ജനറൽ സെക്രട്ടറി സഹീർ അബാസ് നടക്കൽ മറ്റുഭാരവാഹികളായ അലിഅക്ബർ എകെ എ.കെ.എം.ഷറഫ് റാഫിപള്ളു ജംഷീർ ഇകെ എന്നിവർ പങ്കെടുത്തു. വാർഷിക ഉപഹാരമായി സ്കൂൾ ലൈബ്രററി വിപുലീകരണത്തിനാവശ്യമായ ഫണ്ടും നൽകിയിരുന്നു...

ഇനി A.T.M സെന്ററീൽ കാർഡ് ഇടുന്നത് പുതിയ രീതിയിൽ

രാജ്യത്തെ എ ട്ടി എമ്മുകളെല്ലാം ചിപ്പ് ഇനാബ്ല്ട് കാർഡുകൾ റീഡ് ചെയ്തു തുടങ്ങി എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ആയതിനാൽ എ ട്ടി എം കാർഡുകൾ മെഷീനിൽ ഇൻസേർട്ട് ചെയ്താൽ ഇന...

വോളിബോൾ ഫെഡ്‌ലൈറ്റ് ട്യുർലമെന്റിൽ വി വി സി വലിയോറ രണ്ടാംസ്ഥാനം കരസ്ഥമാക്കി,

വലിയോറ :ഇന്നലെ തിരൂരിൽ നടന്ന വോളിബോൾ ഫെഡ്‌ലൈറ്റ് ട്യുർലമെന്റിൽ വി വി സി വലിയോറ രണ്ടാംസ്ഥാനം കരസ്ഥമാക്കി, മത്സരത്തിലെ ബെസ്റ്റ് പ്ലെയറായി വി വി സി യുടെ  ബദറുൽ മുനീറിനെയും അറ്റാക്കറായി വി വി സി യുടെ ഇoയാസിനെയും തിരഞ്ഞെടുത്തു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പുലര്‍ച്ചെ നാലു മണി: ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം

↪ഇന്റര്‍നെറ്റിന്റെ വേഗത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്നും തോന്നിപ്പോവും. മറ്റു ചില സമയങ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

E അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു*

* വേങ്ങര: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷൻ കേന്ദ്ര സംസ്ഥാന മന്ത്രിസഭയിലെ അംഗവും കാൽ പതിറ്റാണ്ടുകാലം നിയമസഭയിലും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ നിലന...

സംസ്ഥാന ബജറ്റ്;മലപ്പുറം ജില്ലയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല

മലപ്പുറം :  സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ. മലപ്പുറത്തിനായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികൾക്കും വേണ്ടത്ര പണം വകയിരുത്തിയിട്ടി...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.