*വേങ്ങര: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷൻ കേന്ദ്ര സംസ്ഥാന മന്ത്രിസഭയിലെ അംഗവും കാൽ പതിറ്റാണ്ടുകാലം നിയമസഭയിലും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ നിലനിൽപിന് പൊരുതിയ ജന നായകനായ മർഹൂം ഇ അഹമ്മദ് സാഹിബിന് വേങ്ങര e അഹമ്മദ് സാഹിബ് സാംസ്കാരിക വേദി അനുസ്മരിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്. ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു അസീസ് പഞ്ചി ളി അധ്യക്ഷതവഹിച്ചു. വേങ്ങര ഗോപി. കല്ലായി ബഷീർ സിദ്ധീഖ് വികെ പടി എ കെ ഷാഹുൽ പാലാണി കെ ടി സിദ്ധീഖ് മരക്കാർ പുള്ളാട്ട് ബാവ ഷാഹുൽഹമീദ് m ഹക്കീം ടി അഫ്സൽ ചെമ്മല ജുനൈദ് എകെ ഷാഹിദ് പി ശരീഫ് പൊട്ടിക്കല്ല് എന്നിവർ സംസാരിച്ചു...
പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ