07/02/2019

ഊരകം muhss ല്‍ ആരംഭിച്ച SSLC നിശാ ക്യാമ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. Pk അസുലു നിര്‍വഹിച്ചു

എസ്എസ്എൽസി പരീക്ഷയെ വരവേൽക്കാം; ഊരകത്ത് പ്രാദേശിക നിശ ക്യാമ്പുകൾ ആരംഭിച്ചു*
____________________
ഊരകം എം.യു ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായി പ്രാദേശിക നിശാ പഠന ക്ലാസുകൾ ആരംഭിച്ചു. ക്യാമ്പുകളുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. വേങ്ങര ബ്ലോക്ക് മെമ്പർ ശ്രീ. പികെ അസ്ലു  നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് , കെ.കെ അലിഅക്ബർ തങ്ങൾ, സയ്യിദ് ഫൈസൽ തങ്ങൾ, കൃഷ്ണമ്മ .സി , സുജ നൈനാൻ , ബഷീർ ചിത്രകൂടം , കെ.ടി ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള  കുന്നത്ത്, പുത്തൻപീടിക, മമ്പീതി, വെങ്കുളം, കോട്ടുമല   എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടക്കുന്നത്. വൈകുന്നേരം ആറ് മണിക്ക്  ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണി വരെ നീളും.