ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതായി റിപ്പോർട്ട്. വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ ഉൾവലിഞ്ഞത് പ്രാദേശിക പ്രതിഭാസം മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ  കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്റ്റർ ജെറോമിക് ജോർജ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നൈനാംവളപ്പ് കോതി ബീച്ചിലും കടൽ ഉൾവലിഞ്ഞിരുന്നു. പിറ്റേദിവസമാണ് കടൽ തിരികെ വന്നത്. സമാനമായ രീതിയിൽ പ്രാദേശിക പ്രതിഭാസമായിരുന്നു കാരണം

മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍

മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍ കേരള തീരങ്ങളില്‍ ഇത് മത്തിച്ചാകരയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാത്ത രീതിയില്‍ മത്തി തീരത്തോട് അടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസർകോട് ജില്ലയിലും, തൃശൂരിലെ ചാവക്കാട്, വാടാനപ്പള്ളി, മലപ്പുറം ജില്ലയിലെ കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്ടെ വടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചിരുന്നു. ഇതിന് കാരണം ലാലിനോ പ്രതിഭാസമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചപ്പോള്‍ കേരളത്തില്‍ കുറവായിരുന്നു. കേരളത്തിലെ സമുദ്രോപരിതലത്തില്‍ ചൂട് അധികമായതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ... മത്തി മല്‍സ്യം എല്ലാ വേളയിലും ഒരേ സ്ഥലത്ത് തന്നെ തങ്ങില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മത്തികളുടെ സ്ഥലംമാറ്റത്തിന് കാരണമാണ്. കേരളത്തിലെ കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായതിനാലാണ് മത്തിച്ചാകര ഉണ്ടാക...

PSMO കോളേജ് ഇലെക്ഷനിൽ MSF തൂത്തുവാരി video കാണാം. മറ്റു ചില കോളേജുകളിലെ റിസൽട്ടും അറിയാം

 PSMO കോളേജ് ഇലെക്ഷനിൽ  MSF തൂത്തുവാരി video കാണാം. മറ്റു ചില കോളേജുകളിലെ റിസൽട്ടും അറിയാം  PSMO College MSF തൂത്തു വാരി   9 വർഷത്തെ ഇടവേളക്ക് ശേഷം തിരൂർ TMG കോളേജ് msf തിരിച്ചു പിടിച്ചു  ഒറ്റക്ക് മത്സരിച്ചു കൊണ്ട് LBS പരപ്പനങ്ങാടിയിൽ  11സീറ്റ്  MSF നേടി മറ്റുള്ളവർ 2  മലപ്പുറം  ഗവണ്മെന്റ്  കോളേജ്  msf തൂത്തു വാരി കുണ്ടൂർ പി എം എസ് ടി യിൽ 18/18 എം എസ് എഫ് KSU🔵🔵 മുന്നണി വിജയിച്ച  കോളേജുകൾ 1. MCT ലോ കോളേജ് Malappuram 2. ജാമിഅ ആർട്സ് കോളേജ് എടവണ്ണ 3. അരീക്കോട് സുല്ലമുസ്സലാം 4. കോട്ടക്കൽ ഫാറൂക്ക് 5. അമൽ കോളേജ് നിലമ്പൂർ 6. ഫാത്തിമ കോളേജ് മൂത്തേടം 7. IKTM ചെറുകുളമ്പ 8. മദീനതുൽ ഉലൂം പുളിക്കൽ 9. അൻവാറുൽ ഇസ്ലാം അറബിക് കോളേജ് 10. MES മമ്പാട് 11. CPA കോളേജ് പുത്തനത്താണി 12. സാഫി കോളേജ് വാഴയൂർ 13.NCST കരുവാരകുണ്ട് 14. MSTM കോളേജ് പെരിന്തൽമണ്ണ 15.സഹ്യ College വണ്ടൂർ 16. മജ്‌ലിസ് കോളേജ് പുറമണ്ണൂർ  17.അംബേദ്കർ കോളേജ് വണ്ടൂർ 18. കാടാമ്പുഴ ഗ്രേസ് വാലി കോളേജ് 19. നസ്ര കോളേജ് തിരൂർക്കാട് 20. ബ്ലോസം കൊണ...

ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോട്ടക്കലില്‍ നാളെ സ്വകാര്യബസ് സമരം

 ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോട്ടക്കലില്‍ നാളെ സ്വകാര്യബസ് സമരം പണി പൂര്‍ത്തിയായ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച ബസുടമകളും തൊഴിലാളികളും സൂചന സമരം നടത്തും. വിഷയത്തില്‍ അനുകൂല തീരുമാനം ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രയാസത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ശൗചാലയംപോലുമില്ല. പ്രവൃത്തി ആരംഭിച്ചതോടെ സ്റ്റാന്‍ഡിന്‍റെ പിറകിലെ സ്വകാര്യസ്ഥലത്താണ് ബസുകള്‍ താല്‍ക്കാലികമായി പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒന്നിന് ഈ സ്ഥലം അടച്ചുപൂട്ടി. ഇതോടെ സ്റ്റാന്‍ഡിന്‍റെ പിറകിലെ റിങ് റോഡില്‍ പാര്‍ക്ക് ചെയ്യാനാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍, ഇവിടെ സ്വകാര്യവാഹനങ്ങളും മറ്റും നിര്‍ത്തിയിടുന്നതിനാല്‍ സമയത്തിന് സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് വളരെ പ്രയാസമാണെന്ന് ഇവര്‍ പറയുന്നു. നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

📰MORNING NEWS📰 ഇന്നത്തെ പ്രധാന വാർത്തകൾ

    08/11/2022 2022 | നവംബർ 8  | ചൊവ്വ | 1198 |  തുലാം 22 |  ഭരണി  ◾പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വകാര്യ വ്യക്തികള്‍ക്ക് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൊതുമുതലിനുണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍നിന്ന് ഈടാക്കാനുളള നടപടി തുടങ്ങി. മുന്‍ ജില്ലാ ജഡ്ജി പി.ഡി ശാരംഗധരനെ ക്ലെയിംസ് കമ്മീഷണറായി നിയോഗിച്ചു. 724 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞു, മിക്കവരേയും അറസ്റ്റു ചെയ്തെന്നും കോടതിയെ അറിയിച്ചു. ◾രാഹുല...

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ പരപ്പനങ്ങാടി: കഞ്ചാവെന്നുപറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് അയാൾ വന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത കേസിൽ 5 പേർ അറസ്റ്റിൽ. എആർ നഗർ സ്വദേശികളായ നെടുങ്ങാട്ട് എൻ.വിനോദ് കുമാർ(38), വാൽപ്പറമ്പിൽ സന്തോഷ് (42), മണ്ണിൽതൊടി ഗോപിനാഥൻ (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശൻ (47) എന്നിവരാണ് അറസ്റ്റിലായത്.  ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംഗ്ഷനിൽനിന്ന് റഷീദ് എന്നയാൾ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോയി. അവിടെവച്ച് പ്രതികൾക്ക് കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നൽകി 20,000 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടർന്നെങ്കിലും റഷീദ് കടന്നുകളഞ്ഞു. റഷീദിനെ കിട്ടാത്തതിനാൽ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് നടത്ത...

വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് കോട്ടക്കൽ പോലീസിന്റെ പിടിയിലായി

പഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സി പി എം പ്രാദേശിക നേതാവ് പിടിയിൽ  താനാളൂർ : വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനു ശേഷം സിപിഎം നേതാവ് പിടിയിൽ.  താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് കോട്ടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബർ 17 തീയതികളിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. താനാളൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ പ്രതി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകി. എങ്കിലും പ്രാദേശിക സിപിഎം നേതാവായ പ്രതിയെ പൊലീസ് പിടികൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നാണ് ആക്ഷേപം. ഒരു മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 28ന് കോടതി ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി;• ഫുട്ബോൾ മത്സരത്തിന്റെ പിക്ചർ

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ നടക്കുന്ന കേരളോത്സവത്തിന് വേങ്ങര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത്‌  കേരളോത്സവം  വലിയോറ  ഈസ്റ്റ് എ. എം. യു. പി  സ്‌കൂൾ   ഗ്രൗണ്ടിൽ നടന്ന വോളിമ്പോൾ മത്സരത്തോടെ തുടക്കം കുറിച്ചു.  മത്സരം  വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടി. കെ കുഞ്ഞി മുഹമ്മദിന്റെ അദ്യക്ഷതയിൽ നടന്ന  ഗ്രാമ  പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ  ഉത്ഘാടനം വേങ്ങര ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി  കെ. പി  ഹസീന ഫസൽ  നിർവ്വഹിച്ചു. എട്ട് ടീമുകൾ  തമ്മിൽ നടന്ന  വോളിബോൾ മത്സരത്തിൽ  വി. വി. സി വലിയോറ ഒന്നാം സ്ഥാനവും  എ. വി, സി അടക്കാപുര രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി. വേങ്ങര  ഗ്രാമ  പഞ്ചായത്ത്‌ അംഗങ്ങളായ  എ. കെ  സലീം , ഹാരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്‌, സി. പി കാദർ, റഫീഖ്, യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണൻ, മജീദ്, യൂത്ത്...

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക്  പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കണ്ടലുണ്ടി ബന്ധുവീട്ടിൽ വെച്ച് ഇടി മിന്നലേറ്റു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി KT ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടി മിന്നലേറ്റത്. കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ(28),പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 മത്സരങ്ങളുടെ ഉത്ഘാടനം AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്നു

വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബാൾ മത്സരത്തോടെ ഈ വർഷത്തെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉത്ഘാടനം നടന്നു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ചാപുവിന്റെ ആദ്യക്ഷദ്ധയിൽ നടന്ന പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു, പരിപാടിയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കായികതാരങ്ങൾ, കായിക പ്രേമികൾ, നാട്ടുകാർ പങ്കെടുത്തു. വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ൽ ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബോൾ  മത്സരത്തിൽ  VVC വിജയികളായി. ഇന്ന് രാവിലെ 8 മണിമുതൽ നടന്ന മത്സരങ്ങളിൽ അവസാനം VVC വലിയോറയും, AVC അടക്കാപുരയും ഫൈനലിൽ പ്രവേശിച്ചു തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ VVC വലിയോറ AVC അടക്കാപുരയെ തുടർച്ചയായ 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി വിജയികളായി.

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്, ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടക്കൽ :  കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു.  ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്‍റെ ഭാര്യ സഫ്‍വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യ പ്രെരണ കുറ്റം ചുമത്തിയാണ് നാകുന്നത്ത് റാഷിദ് അലിയെ താനൂർ DYSP മൂസാ വള്ളികാടൻ അറസ്റ്റു ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രെട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കുട്ടിയെ ചവിട്ടിയ സംഭവം കാറിൽ ഉണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കോട്ടക്കലിൽ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: ഇന്നലെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത് വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍. ആ​ന​ക്ക​യം പാ​ണാ​യി ക​ണ്ണ​ച്ച​തൊ​ടി ഹ​രീ​ഷ് (24), പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​ല്‍ അ​നി​ല്‍കു​മാ​ര്‍ (21), മ​റ്റ​ത്തൂ​ര്‍ ന​ടു​തൊ​ടി അ​ജി​ത്കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്.പി​ടി​യി​ലാ​യ സ്കൂ​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​തു​ക്കു​ങ്ങ​ലി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു​പേ​രു​മാ​യി ഓ​ടി​ച്ച് വ​ന്ന സ്കു​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ല്‍ ക​ള​വ് മു​ത​ലാ​െ​ണ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. സ്കൂ​ട്ട​ർ കൊ​പ്പ​ത്ത് നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പു​ത്തൂ​രി​ല്‍നി​ന്ന് നേ​ര​ത്തെ ബൈ​ക്ക് മോ​ഷ്ടി​ച്ച...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...