കോട്ടക്കൽ : കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു.
ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്റെ ഭാര്യ സഫ്വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.
ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ.
ആത്മഹത്യ പ്രെരണ കുറ്റം ചുമത്തിയാണ് നാകുന്നത്ത് റാഷിദ് അലിയെ താനൂർ DYSP
മൂസാ വള്ളികാടൻ അറസ്റ്റു ചെയ്തത്.
പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രെട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.