തികച്ചും ന്യായവും, ജനാധിപത്യപരവുമായ പ്രതിഷേധങ്ങളെ സർക്കാർ പോലീസിലെ ക്രിമിനലുകളെ ഇറക്കി നരനായാട്ട് നടത്തി നേരിടുന്ന കാഴ്ച്ചകളാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്.. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തുന്ന മർദ്ദനങ്ങളിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്.. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴയിൽ യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് നേരെയുണ്ടായത്.. ഇന്നലെ നിയമസഭ സാമാജികയായി സത്യപ്രതിജ്ഞ ചെയ്ത് തിരികെ എത്തിയ ശേഷം ആദ്യമായി എത്തിയത് പ്രിയപ്പെട്ട ബിലാലിന്റെ അടുത്തേയ്ക്കാണ്... ബിലാൽ ചികിത്സയിൽ തുടരുന്ന അങ്കമാലി L.F. ലെത്തി ഉപ്പയെയും മറ്റ് ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചു.. ബിലാലുമായും ഏറെ നേരം സംസാരിച്ചു.. പൈശാചികമായ പോലിസ് അതിക്രമത്തിലും ബിലാലിന്റെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് സംഭവിച്ചിട്ടില്ല, എന്ന് ബിലാലുമായി സംവദിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചു... ബിലാലിനെ കോൺഗ്രസ് പാർട്ടി ഏറ്റെടുക്കും.. ചികിത്സാ ചിലവുകൾ മുഴുവനായും പാർട്ടി വഹിക്കും.. മറ്റ് വ്യക്തിപരമായ ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടുവാൻ ബിലാലിനോടും കുടുംബത്തോടും അറിയിച്ചിട്ടുണ്ട്.. ആരോഗ്യസ്ഥിതിയിൽ ആശ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.