തികച്ചും ന്യായവും, ജനാധിപത്യപരവുമായ പ്രതിഷേധങ്ങളെ സർക്കാർ പോലീസിലെ ക്രിമിനലുകളെ ഇറക്കി നരനായാട്ട് നടത്തി നേരിടുന്ന കാഴ്ച്ചകളാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്..
കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തുന്ന മർദ്ദനങ്ങളിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്..
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴയിൽ യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് നേരെയുണ്ടായത്..
ഇന്നലെ നിയമസഭ സാമാജികയായി സത്യപ്രതിജ്ഞ ചെയ്ത് തിരികെ എത്തിയ ശേഷം ആദ്യമായി എത്തിയത് പ്രിയപ്പെട്ട ബിലാലിന്റെ അടുത്തേയ്ക്കാണ്...
ബിലാൽ ചികിത്സയിൽ തുടരുന്ന അങ്കമാലി L.F. ലെത്തി ഉപ്പയെയും മറ്റ് ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചു..
ബിലാലുമായും ഏറെ നേരം സംസാരിച്ചു..
പൈശാചികമായ പോലിസ് അതിക്രമത്തിലും ബിലാലിന്റെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് സംഭവിച്ചിട്ടില്ല, എന്ന് ബിലാലുമായി സംവദിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചു...
ബിലാലിനെ കോൺഗ്രസ് പാർട്ടി ഏറ്റെടുക്കും.. ചികിത്സാ ചിലവുകൾ മുഴുവനായും പാർട്ടി വഹിക്കും..
മറ്റ് വ്യക്തിപരമായ ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടുവാൻ ബിലാലിനോടും കുടുംബത്തോടും അറിയിച്ചിട്ടുണ്ട്..
ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാരെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മനസിലായത്..
ബിലാൽ എത്രയും വേഗം സുഖം പ്രാപിച്ചു തിരികെ കർമ്മ വീഥിയിൽ മടങ്ങി എത്താൻ സാധിയ്ക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...
പ്രതിസന്ധി ഘട്ടത്തിൽ ആ കുടുംബത്തോടൊപ്പം നമുക്ക് ചേർന്ന് നിൽക്കാം..
(ഉമാ തോമസ് MLA ഫേസ്ബുക്ക് പോസ്റ്റ് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ