പോക്‌സോകേസിലെ പ്രതിയായ മുന്‍ മഞ്ചേരി നഗരസഭാ കൗണ്‍സിലറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണം കേസിലെ വിധി വരാനിരിക്കെ..!
മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെ പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ആണ് മരിച്ചത്. കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം.*
*കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി. വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു. കുട്ടിയുടെ ബുന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാരജാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു.*
*മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കി പത്തുവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറുപതുവയസ്സു കഴിഞ്ഞ കുട്ടന്‍ പീഡിപ്പിച്ചത്. ഡിസംബര്‍ മുതല്‍ പലപ്പോഴായി ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കി.*
---_---------
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ അരീക്കോട് പോലീസ് പിടിയിൽ
*അരീക്കോട് :* പതിനെഞ്ചു വയസ്സുകാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുനാവായ സ്വദേശിയായ മദ്രസ അധ്യാപകൻ സയ്യിദ് ഫസൽ അറസ്റ്റിലായി. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നു തവണ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അസ്വഭാവികത തോന്നിയ പെൺകുട്ടിയെ കൗൺസിൽ ചെയ്തപ്പോയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് വീട്ടുകാർ അരീക്കോട് പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതി സയ്യിദ് ഫസലിനെ തിരുനാവായ വീട്ടിൽ വെച്ച് പിടികൂടുകയായിരുന്നു.
മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അരീക്കോട് എസ്.എച്ച്.ഒ സിവി ലൈജുമോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
*************-*--------********
പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ റിമാന്‍ഡില്‍
---------------------------------------------------------
മലപ്പുറം: സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം എം.എസ് പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. പിടിയിലായ പുല്പറ്റ തൃപ്പനച്ചി മേല്‍പ്പള്ളി മനക്കല്‍ നാരായണന്‍ (44)നെ പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു.
മലപ്പുറം എം എസ് പി ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്‌കൃതം അദ്ധ്യാപകനാണ് പ്രതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. മൂന്നു വര്‍ഷം മുമ്പ് പരാതിക്കാരി ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന്‍ തനിക്ക് മാനഹാനി വരുത്തിയെന്നാണ് പരാതി. പത്തു വര്‍ഷമായി ഈ സ്‌കൂളില്‍ അദ്ധ്യാപകനാണ് പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് എസ് ഐ സന്ധ്യാദേവി സ്‌കൂളിലെത്തുകയും ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സീതയുടെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ പ്രതി അഭിഭാഷകന്‍ മുഖേന കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയപ്പോള്‍ തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വാദം. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ശക്തമായി എതിര്‍ക്കുകയും പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം കുട്ടിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു.
സമാനമായ മറ്റൊരു കേസില്‍ റിമാന്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ അദ്ധ്യാപകന്‍ ശശികുമാറിന് ഇക്കഴിഞ്ഞ എട്ടിനാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ