തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്
ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11മണിക്കായിരുന്നു ചടങ്ങ്.
(ഉമാ തോമസിന്റെ Fb പോസ്റ്റ് )
പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്..
കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്.
ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ പി.ടി. യ്ക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്. വരുന്ന 4 വർഷക്കാലവും ജനങ്ങളോടൊപ്പം ചേർന്നുകൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും തന്നെ മുൻഗണന കൊടുത്തുകൊണ്ട് ഞാൻ പ്രവർത്തിക്കും.
നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം, നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്
ഞാൻ ഉറപ്പു നൽകുന്നു.
#ഒപ്പമുണ്ടാകണം
സ്നേഹപൂർവ്വം
ഉമ തോമസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ