ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്: ഓൺലൈൻ കോഴ്സുകളുടെ പേരിലും തട്ടിപ്പ് പോലീസിന്റെ മുന്നറിപ്പ്


ഓൺലൈൻ കോഴ്സ് എന്നു കേൾക്കുമ്പോൾ എടുത്തുചാടാൻ വരട്ടെ...  വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വിവിധ കോഴ്‌സുകളുടെ ഫലം വരുന്ന സമയമായതിനാൽ  വ്യാജ കോഴ്സുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നുണ്ട്.  ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം..

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ? 
ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരേടോ, അദ്ധ്യാപകരേടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക

ഓൺലൈൻ ജോലി എന്നു കേൾക്കുമ്പേഴേക്കും ചെന്നു ചാടാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം തയ്യാറാവുക.

ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തണം.

ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം.

മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്‌സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കണം

കോഴ്സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മുൻപ് ആ അക്കാഡമിയുടെയോ സ്ഥാപനത്തിന്റെയോ അംഗീകാരവും മറ്റു വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരിശോധിക്കണം
 
ഡിഗ്രി, പിജി തുടങ്ങിയ കോഴ്‌സുകൾ എടുക്കുന്നതിനും മുൻപ്, അംഗീകൃത യൂണിവേഴ്‌സിറ്റിയാണോയെന്ന് അറിയണം
 
അനാവശ്യമായി ഒരു ലിങ്കുകളിലും ക്‌ളിക്കുചെയ്യരുത്

#keralapolice #onlineraud #സൈബർക്രൈം

----------=============================

*പത്ത് കഴിഞ്ഞോ?  വഴികൾ പലതുണ്ട്*

പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.26 % പേർ വിജയിച്ചു. 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. കുറച്ച് ഗ്രേഡുകൾ കുറഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല. തുടർ യാത്രകളിലും അവസരങ്ങൾ ഏറെ ലഭിക്കും. ശ്രദ്ധാപൂർവം മുന്നേറിയാൽ ഉയരങ്ങളിലെത്താൻ ഇനിയും സാധിക്കും.

ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് എടുക്കുന്ന ആദ്യ പ്രധാന തീരുമാനമായിരിക്കും പത്ത് കഴിഞ്ഞാൽ എങ്ങോട്ട് തിരിയണം എന്നത്. ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.

  പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. ഏത് കോഴ്സ് തിരഞ്ഞെടുത്താലും മികച്ച പഠന നിലവാരം പുലർത്താനും പഠനത്തോടൊപ്പം അവരവരുടെ കഴിവും ശേഷിയും വളർത്തിയെടുക്കാനും ശ്രമിക്കണം.

*ഹയർ സെക്കണ്ടറി*

പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും  സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  ഓരോ വിഷയവും പഠിച്ചു കഴിഞ്ഞാലുള്ള  തുടർ സാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്. സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരിപഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും  കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.

 സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/)  കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള -http://scolekerala.org/) വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം. തിരഞ്ഞെടുക്കപ്പെട്ട  സ്‌കൂളുകളില്‍ സ്കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എസ്.സി അംഗീകരിച്ചതാണ്.

  കേരള സർക്കാറിന്റെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 389 സ്‌കൂളുകളിലായി 35 വൊക്കേഷണൽ കോഴ്‌സുകളാണ് പഠിപ്പിക്കപ്പെടുന്നത്. തൊഴിപരമായ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വി.എച്ച്.എസ്.സി കളിലെ ചില കോഴ്‌സുകൾ ചില പി.എസ്.സി പരീക്ഷകൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. കാർഷിക, പാരാമെഡിക്കൽ മേഖലകളിലെ കോഴ്‌സുകൾ തിരഞ്ഞെടുത്തവർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠനത്തിന്  സവിശേഷാവസരം ലഭിക്കും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന് അനുഗുണമായ കോഴ്‌സുകളും വി.എച്ച്.എസ്.സികളിൽ ഉണ്ട്. (www.vhse.kerala.gov.in)

  ഐ.എച്.ആർ.ഡി നടത്തുന്ന 16 ടെക്നിക്കൽ ഹയർ സെക്കൻഡറി   സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രെറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാങ്കേതിക വിഷങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്. (http://www.ihrd.ac.in/)

 കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെ  കീഴിലുള്ള  അറബിക് കോളേജുകളിൽ നടത്തപ്പെടുന്ന  അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് പ്ലസ്‌ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനും മറ്റു വിശദ വിവരങ്ങൾക്കും കോളേജുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം. (www.kalamandalam.org)

+2 പഠനത്തിന് ശേഷം മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളിൽ തുടർപഠനം ലക്ഷ്യമാക്കുന്നവർ ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം വിവിധ എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി കൂടി തയ്യാറെടുക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും.

*സാങ്കേതിക പഠനം*

പത്താം ക്‌ളാസ് പൂർത്തിയാക്കി സാങ്കേതിക പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉചിതമായ ഒന്നാംതരം കോഴ്‌സുകളാണ് വിവിധ സർക്കാർ/എയിഡഡ്/സ്വാശ്രയ  പോളിടെക്‌നിക് കോളേജുകളിൽ നടത്തപ്പെടുന്ന 19 ബ്രാഞ്ചുകളിലായുള്ള  എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ (www.polyadmission.org). വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർവീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി തേടാൻ ശ്രമിക്കാവുന്നതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിംഗ് ഡിഗ്രി പ്രവേശനവും ഉറപ്പിക്കാം.     ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച്  +2/വിഎച്ച്.എസ്.ഇ/ ഐ.ടി.ഐ എന്നിവ പഠിച്ചവർക്ക് പോളിടെക്നിക്കുകളിലെ രണ്ടാം വര്ഷ വർഷ കോഴ്സുകളിലേക്ക്  പ്രവേശനം നേടാം. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേർഷ്യൽ പ്രാക്റ്റീസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്നിക്കുകളിൽ അവസരങ്ങളുണ്ട്.

 
ഐ.എച്ച്.ആർ.ഡി ക്ക് കീഴിലുള്ള 8 മോഡൽ പോളിടെക്നിക് കോളേജുകളെയും ഡിപ്ലോമ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്. (http://ihrd.ac.in/index.php/institutions/model-polytechnics)

 തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഐ.ടി.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകൾ ഉണ്ട്. പത്താം ക്ലാസ്സ് പരാജയപ്പെട്ടവർക്കും ചേരാവുന്ന ചില കോഴ്‌സുകൾ ലഭ്യമാണ്. സാങ്കേതിക മേഖലയിൽ നൈപുണ്യവും ശേഷിയും ആർജ്ജിച്ചെടുക്കാൻ അവസരം നൽകുന്ന  ഐ.ടി.ഐ കോഴ്‌സുകൾ ഫലപ്രദമായി  പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരസാധ്യതകൾ ഉണ്ട്. (http://dtekerala.gov.in).

 കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ (https://www.cipet.gov.in/)

 എൻ.ടി.ടി.എഫ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ (https://www.nttftrg.com/).

 കണ്ണൂരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന കോഴ്സുകൾ (http://iihtkannur.ac.in/).

കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള CIFNETന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍ (https://cifnet.gov.in/).

*സെക്രട്ടറിയൽ പ്രാക്ടീസ്*

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന  സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്. (www.dtekerala.gov.in)

*പാരാമെഡിക്കൽ കോഴ്‌സുകൾ*

പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി). പ്രവേശനം എൽ.ബി.എസ് വഴി (https://lbscentre.in/).

ആയുർവേദിക് ഫാർമസി, തെറാപ്പിസ്റ്റ്  എന്നീ കോഴ്സുൾ (വെബ്സൈറ്  https://www.ayurveda.kerala.gov.in/)

 
*ഹ്രസ്വകാല കോഴ്‌സുകൾ*

കേരളാ സർക്കാറിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൽകുന്ന ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ  & ഓപ്പറേഷൻ,  ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ കോഴ്‌സുകൾ. ഒരു വർഷത്തെ കോഴ്‌സിന്റെ  ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെന്ററുകളുണ്ട്. (www.fcikerala.org).

 സഹകരണ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സുകളാണ് ജെ.ഡി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ. കേരളത്തിലെ 16 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ കോഴ്സ് പത്ത് മാസം ദൈർഘ്യമുള്ളതാണ്  (https://scu.kerala.gov.in/)

 സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (www.statelibrary.kerala.gov.in)

പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെൻട്രൽ ഫുട്‍വെയയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്‌സുകൾ (https://www.cftichennai.in/)

സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് നടത്തുന്ന ചെയിൻ സർവേ കോഴ്സ്  (https://dslr.kerala.gov.in/)

ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ-സീ ട്രെയിനിങ് കോഴ്സ് ഫോര്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ് (https://www.dgshipping.gov.in/)

 സി-ആപ്റ്റ് നടത്തുന്ന പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകൾ (ഫുൾ ടൈം, പാർട്ട് ടൈം കോഴ്‌സുകൾ ലഭ്യമാണ് (https://captkerala.com/).

 സർക്കാർ ഫാഷൻ ഡിസൈൻ ഇന്സ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാര്മെന്റ് ടെക്‌നോളജി പ്രോഗ്രാം (http://dtekerala.gov.in/).

 ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ  (IIIC) നടത്തുന്ന നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ (https://iiic.ac.in/)

 
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി എസ് , കെൽട്രോൺ, ഐ എച്ച്.ആർ.ഡി, എൽ.ബി.എസ്, എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, കേരള സ്റ്റേറ്റ് റൂട്രോണിക്സ്  എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകൾ (വെബ്സൈറ്റുകൾ യഥാക്രമം http://lbscentre.kerala.gov.in/, http://www.keltron.org/, http://www.ihrd.ac.in/, https://education.kerala.gov.in/the-state-recource-centre/, https://keralastaterutronix.com/)
നാഷണൽ സ്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ  (https://dgt.gov.in/).

 ഇൻഫോർമേഷൻ സെക്യൂരിറ്റി, വിഷ്വൽ ആർട്സ്. പെർഫോമിങ് ആർട്സ്,, കമ്യുണിറ്റി റേഡിയോ, സെറി കൾച്ചർ, എനർജി ടെക്‌നോളജി തുടങ്ങിയ നിരവധി വിഷയങ്ങളിൽ 'ഇഗ്നോ' നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ (http://www.ignou.ac.in/)

 കണ്ടിന്യുയിങ് എജ്യുക്കേഷൻ സെല്ലുകളുടെ ഭാഗമായി വിവിധ പോളി ടെക്നിക്കുകളിൽ ഓട്ടോകാഡ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, മൊബൈൽ ഫോൺ സർവീസിങ്, ടാലി, ഫയർ ആൻഡ് സേഫ്റ്റി, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്, ഫൈബർ ഒപ്റ്റിക് ആൻഡ് ഡിജിറ്റൽ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഹൃസ്വകാല കോഴ്‌സുകൾ (https://cpt.ac.in/)

 ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ  കോഴ്സ്.

 കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി കോഴ്‌സുകളും ഉണ്ട്. ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കന്നതിന് മുമ്പായി സ്ഥാപനങ്ങളുടെ നിലവാരം, കോഴ്‌സിന്റെ ജോലി സാധ്യത, അധ്യാപകരുടെ യോഗ്യത, ഫീസ്, മുൻ വർഷങ്ങളിൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ലഭിച്ച അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് മനസിലാക്കാൻ മറക്കരുത്.

*ജോലിക്കും ശ്രമിക്കാം*

പ്രായം സംബന്ധിച്ച നിബന്ധനകൾക്ക് വിധേയമായി കേരള പിഎസ്സി, എസ്.എസ്.സി, റെയിൽവേ, പ്രതിരോധ സേന എന്നിവിടങ്ങളിൽ തൊഴിൽ ലഭിക്കാനുള്ള അവസരങ്ങളുമുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നതും ഗുണകരമായിരിക്കും


പി.ടി ഫിറോസ്
കരിയർ ഗൈഡ്, സിജി


*⚠️വാട്ട്സ് ആപ്പിലേക്ക് അപരിചിതരുടെ വീഡിയോ കോള്‍..!!! എടുക്കരുത്, പണികിട്ടും; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്..!!*


*തിരുവനന്തപുരം:* വാട്ട്സ് ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ പെരുകുകയാണെന്നും അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

അശ്ലീല വീഡിയോ ചിത്രീകരിച്ച് വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് വീഡിയോ കോള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

*കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്*

_ആ പാമ്പ് അവിടത്തന്നെ ഇരിക്കട്ടെ...അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾസ്വീകരിക്കുമ്പോൾ സൂക്ഷിക്കുകവാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക._

_വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും._

_അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. വാട്സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക._
➖➖.➖➖➖➖➖➖➖➖ 

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

വേങ്ങര മേൽപ്പാലത്തിന് കരട് രൂപരേഖയായി.‌

                                   വേങ്ങര : വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ്പാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്...

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു. പേപ്പർ മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പ്രത്യേകം നിക്ഷേപിക്കുന്ന തരത്തിലാണ് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 50 ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേങ്ങര ബസ് സ്റ്റാൻഡിൽ ബിന്നുകൾ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, സലിം എ.കെ, ആരിഫ മടപ്പള്ളി, സെക്രട്ടറി അനിൽ കുമാർ ജി, മറ്റു മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എംപി, അബ്ദുൽ ഖാദർ സിപി, തുമ്പയിൽ നുസ്രത്ത്, ഖമർ ബാനു, റുബീന അബ്ബാസ്, നജ്മുന്നീസ സാദിഖ്, അസിസ്റ്റൻറ് സെക്രട്ടറി ലീഷ ടി.കെ, ജൂനിയർ സൂപ്രണ്ട് ബീന, ഹെൽത്ത് ഇൻസ്പെക്ടർ നയന, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

മുമീറുൽ ഇസ്ലാം മദ്രസ നബിദിന പ്രോഗ്രാം LIVE

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ആദ്യമരണം; ചികിത്സയിലായിരുന്ന ചേറൂർ കാപ്പിൽ സ്വദേശി മരണപ്പെട്ടു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം..* അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പില്‍ സ്വദേശിനി കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംലയാണ് മരിച്ചത്. 52 വയസായിരുന്നു.* മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് ഒന്നരമസക്കാലമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ജൂലൈ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്നാണ് റംലക്ക് ചികിത്സ ആരംഭിക്കുന്നത്. എന്നാല്‍ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ രോഗാവസ്ഥ മൂർജ്ജിച്ഛതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. എന്നാല്...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

പതിനാലാം വാർഡിലെ അംഗൻ വാടികളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വലിയോറ: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ പൂക്കുളം ബസാർ, അരീക്ക പള്ളിയാളി എന്നിവിടങ്ങളിലെ  അംഗൻ വാടികളിൽ  സ്വാതന്ത്ര്യ ദിനാ ഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് പതാക ഉയർത്തി. അംഗൻ വാടി ടീച്ചർ മാരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും,ആശാവർക്കർ, എ ഡി സ്,എൽ എം സി അംഗങ്ങളും പരിപാടി യിൽ പങ്കെടുത്തു. കുട്ടികൾക്ക് പായസവും മിട്ടായി വിതരണവും നടത്തി.

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...