എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, 99.26 ആണ് വിജയ ശതമാനം
ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 ആൺകുട്ടികളുമാണ്.*
*1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.*
*നാല് മണിമുതൽ താഴെ കാണുന്ന വെബ്സൈറ്റുകളിൽ റിസൽറ്റ് അറിയാം*
*keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.*
*റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.*
*എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in) പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.*
*ഈ വർഷം 2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിൽ നടത്തിയ SSLC പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും.*
------------------------------------------------------------------
SSLC പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ.
https://www.prd.kerala.gov.in
*വിജയാശംസകൾ...*
*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ