കിളിമാനൂർ:കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയിൽ ഒരു സർജറി നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. 10-ാം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9-ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവി യുമാണ് മക്കൾ . ഭർത്താവ് ബിനുകുമാർ.
വേങ്ങര: വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു നിലവിലുള്ള വലിയോറ പാടം കനാൽ റോഡ് ബാക്കിയുള്ളവ കോൺക്രീറ്റ് ചെയ്യുക, തുടർന്നുള്ള റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി തീരദേശപാത പൂർത്തീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ തുമ്പിൽ സക്കീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എംപി അഹമ്മദ്, മുഹമ്മദ് ഹനീഫ കെ കെ, മെഹബൂബ പി എൻ, ഹമീദലി യു, അഡ്വ. സി, അബ്ദുൽ ഹമീദ്, കെ ശശികുമാർ, ടി കുഞ്ഞബ്രാൻ ടി അലവിക്കുട്ടി കുഞ്ഞിക്കുട്ടൻ .എ, അബ്ദുൽ കരീം എം ചെളി അഹമ്മദ്. എന്നിവർ സംസാരിച്ചു ഹമീദലി. യു സ്വാഗതവും, മുസ്തഫ കെ. നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ