ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പരപ്പിൽ പാറയിൽ മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും ഷിജിപാറയിലെന്ന് ആദരവും സംഘടിപ്പിക്കുന്നു

ഈ വരുന്ന  ഞായർ ഉച്ചക്ക് 3pm ചെള്ളിത്തൊടു മദ്രസ ഹാളിൽ വെച്ച് പരപ്പിൽപാറ യുവജനസംഘത്തിന്റെ  വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയിൽ  വേങ്ങരയിൽ നിന്നും ആദ്യമായി സംസ്ഥാന പരിശീലനം പൂർത്തിയാക്കി സിവിൽ ഡിഫൻഡ് വളണ്ടിയറായി പാസ്സ് ഔട്ടായി പുറത്തിറങ്ങിയ പരപ്പിൽപാറ യുവജന സംഘം മെമ്പർ ഷിജി പാറയിലിന് ആദരവും നൽകുന്നു

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഭൂചലനം

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഭൂചലനത്തിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിലും ഭൂചലനം. 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇന്ന് വൈകിട്ടുണ്ടായത്. വെല്ലൂരിന് 50 കി.മി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാണ് പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കര്‍ണാടകയിലെ ചിക്കബല്ലാപുരയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്നലെയും ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.9 ഉം 3 ഉം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബംഗളൂരുവിന് 70 കി.മി വടക്കു വടക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ നവംബര്‍ 29 നും തമിഴ്‌നാട്ടില്‍ വെല്ലൂരിന് വടക്കായി ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. (credit : Metbeat Weather )

ഭാര്യയെ ശല്യം ചെയ്തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു.

 ‼️ *വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത്.* ‼️ വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അനാസ്ഥയെന്നാരോപിച്ച് സിപിഎം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത് . ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മർദ്ദിച്ചുവെന്നാണ് പരാതി . ഹാഷിം നൽകിയ പരാതിയിൽ പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സിപിഎം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അക്രമികളെ ഉടൻ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ് പുതിയ 5 മാറ്റങ്ങൾ ഇവയാണ്

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിം​ഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.   *കോളിം​ഗ് ഇന്റർഫേസ്*  വാട്ട്സ് ആപ്പ് കോളിം​ഗ് ഇന്റർഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ​ഗ്രൂപ്പ് കോളിന് ഭം​ഗി നൽകുമെന്നാണ് റിപ്പോർട്ട്. പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ മാറ്റങ്ങൾ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന വിവരം.  *എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ*  പ്ലാറ്റ്ഫോമിലൂടെയുള്ള കമ്യൂണിക്കേഷനെല്ലാം എൻഡ്- ടു-എൻഡ് എൻക്രിപ്റ്റഡാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് വരാൻ പോകുന്ന മറ്റൊരു മാറ്റം.  *ക്വിക്ക് റിപ്ലൈ*  ഉപയോക്താക്കൾക്ക് വരുന്ന സന്ദേശങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിക്കുന്നതിനായി ഒരു ഫീച്ചർ വരുന്നു. വാട്സ് ആപ്പ് ബിസിനസിലാണ് ഈ അപ്ഡേറ്റ് വരിക. ഇതോടെ ബിസിനസ് ആശയവിനിമയങ്ങൾ കുറച്ചുകൂടി എളുപ്പമാകും. ലിങ്കഡിനിലേതിന് സമാനമായ ചില പ്രീ-സ...

ഇന്നത്തെ പ്രധാനവർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം

2021 | ഡിസംബർ 23 | 1197 |  ധനു 8 | വ്യാഴം |ആയില്യം 1443 ജുമാ :ഊല 17 🌹🦚🦜➖➖➖➖➖➖➖➖ 🔳ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ മാത്രം എട്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കും ഇംഗ്ലണ്ടില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയില്‍ ജനുവരി ഒന്നു മുതല്‍ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു  🔳ഒമിക്രോണ്‍ സ്ഥിതി വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം...

സൂക്ഷിക്കുക ബേങ്കുകളുടെ പേരിൽ വ്യാപക വ്യജമെസേജുകൾ വരുന്നു തട്ടിപ്പുകൾ സൂക്ഷിക്കുക

എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്കായി, കൊടക്ക് മഹേന്ദ്ര ബാങ്ക് അകൗണ്ട് സസ്പെന്റ് ചെയ്തു, SBI അകൗണ്ട് സസ്പെന്റ് ചെയ്തു എന്നീ നിരവധി ബാങ്കുകളുടെ  പേരിൽ വ്യാപക തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോർട്ട്. ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് പാൻ കാർഡ് ആഡ് ചെയ്യണം, അത് പോലെ ശരിയാകുവാൻ തായേയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക തുടങ്ങിയ  സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. നിരവധിയാളുകൾക്ക് ഈ രീതിയിൽ മെസേജ് വന്നതായും തട്ടിപ്പിനിരയായതായും റിപ്പോർട്ടുകളുണ്ട്.ബാങ്ക് അകൗണ്ട് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരം മെസേജുകൾ വരുന്നുണ്ട്. ഒറ്റനോട്ടത്തിൽ ബാങ്ക്  ഉപയോക്താക്കൾക്ക് ബാങ്കിൽ നിന്നും അയക്കുന്ന സന്ദേശം എന്ന് തോന്നിക്കുന്ന രൂപത്തിലാണ്  ഇത്തരം  തട്ടിപ്പുകാർ ടെക്സ്റ്റ് മെസേജ് അയക്കുന്നത്.  എസ് ബി ഐയോനോ അക്കൗണ്ട് ബ്ലോക്കായിരിക്കുകയാണ്. പാൻ കാർഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം എന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. എന്നാൽ ഇത് തീർത്തും തെറ്റായ സന്ദേശമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്ന...

പട്ടത്തോടൊപ്പം പട്ടം പറത്തിയ ആളും പറന്നു വീഡിയോ സമൂഹമാധ്യമങ്ങളിൽ viral

ജാഫ്ന (ശ്രീലങ്ക): ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. മത്സരത്തിനിടെ പട്ടത്തോടൊപ്പം മത്സരാർഥിയും പറന്നതാണ് ഈ പട്ടം പറത്തലിനെ വൈറലാക്കിയത്. പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ടച്ചരടിൽനിന്ന് കൈവിട്ടതോടെയാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്കുയർന്നത്. 30 അടിയോളം ഉയരത്തിലേക്ക് എത്തിയ ഇയാൾ പിന്നീട് പരിക്കൊന്നും പറ്റാതെ ഭൂമിയിലിറങ്ങി. ജാഫ്നയിലെ പോയന്റ് പെഡ്രോയിൽ തൈപൊങ്കലിനോട് അനുബന്ധിച്ചാണ് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചത്. വളരെ വ്യത്യസ്തമായ പട്ടങ്ങളുമായി എത്തിയ നിരവധി സംഘങ്ങളാണ് പട്ടം പറത്തലിൽ പങ്കെടുത്തിരുന്നത്. ഇതിനിടെയാണ് ഒരു മത്സരാർഥിയുടെ ജീവന് ഭീഷണിയാകുന്നസംഭവങ്ങൾ അരങ്ങേറിയത്. ആറംഗ സംഘം ചണം നൂലുകളിൽ കെട്ടിയ ഒരു വലിയ പട്ടം പറപ്പിക്കുകയായിരുന്നു. പട്ടം മുകളിലേക്ക് ഉയരാൻ തുടങ്ങിയതോടെ സംഘാംഗങ്ങൾ ഓരോരുത്തരായി കയറിൽ നിന്നുള്ള പിടി വിട്ടു. എന്നാൽ പട്ടം അപ്രതീക്ഷിതമായ പെട്ടെന്ന് ഉയർന്നതോടെ ചരടിൽനിന്ന് കൈ വിടാതിരുന്ന യുവാവ് പട്ടത്തോടൊപ്പം മുകളിലേക്ക് ഉയരുകയായിരുന്നു. സംഘാംഗങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ ഇയാൾ 30 അടിയോളം...

പ്രതികാരദാഹികളായ കുരങ്ങൻമാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്തയുടെ സത്യാവസ്ഥ

ആ വാർത്ത അസത്യമായിരുന്നു ,വെറും കിംവദന്തിയായിരുന്നു ! മഹാരാഷ്ട്രയിൽ പ്രതികാരദാഹികളായ വാനരന്മാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് ഉയരമുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യമെ മ്പാടും മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. കുരങ്ങുകളുടെ ഒടുങ്ങാത്ത പ്രതികാരം എന്നായിരുന്നു പലതിന്റെയും ശീർഷകങ്ങൾ. എന്നാൽ ഈ വിഷയത്തിലെ വസ്തുതകൾ അന്വേഷിക്കാതെ ഊഹാപോഹങ്ങളും കേട്ടറിവുകളും വച്ചുകൊണ്ട് പൊടിപ്പും തൊങ്ങലും വച്ച കെട്ടുകഥകൾ മെനയാനും പ്രചരിപ്പിക്കാനും പത്രദൃശ്യമാദ്ധ്യമങ്ങൾ തമ്മിൽ തമ്മിൽ വമ്പൻ മത്സരമായിരുന്നു. എന്തായിരുന്നു ഈ വാർത്തയിലെ സത്യം ? മാറാത്തവാഡയിലെ ബീഡ് ജില്ലയിൽ മജൽഗാവ് തഹസീലിലുള്ള " ലാവ്‌ൽ  നമ്പർ 1 " എന്ന 5000 ത്തോളം ഗ്രാമീണർ അധിവസിക്കുന്ന കൊച്ചു പുനരധിവാസ ഗ്രാമമാണ് നായ്ക്കളും കുരങ്ങന്മാരും തമ്മിലുള്ള പ്രതി കാരകഥയുടെ രംഗവേദി. കരിമ്പ് കൃഷിയാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴിൽ.  ഈ ഗ്രാമത്തിൽ സ്ഥിരമായി കുരങ്ങന്മാരെ കാണാറേയില്ല. വല്ലപ്പോഴുമൊക്കെ ആഹാരം തേടി കാടുവിട്ടു വരുന്ന ക...

കോവിഡ് - 19 - പ്രതിമാസം 5000 രൂപ അടുത്ത 3 വർഷത്തേയ്ക്ക് ലഭിക്കുന്ന കേരളാ സർക്കാരിൻ്റെ ധന സഹായ പദ്ധതിയിലേയ്ക്ക് നിങ്ങൾക്ക് അർഹതയുണ്ടോ? Read more

കോവിഡ് മരണം ധനസഹായത്തിന്  ഇപ്പോൾ അപേക്ഷിക്കാം കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്സ്ഷ്യ ധനസഹായവും മരണപ്പെട്ടയാളുടെ ആശ്രിതരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ച് 5,000 രൂപ വീതം 36 മാസം നൽകുന്ന ധനസഹായവും ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. Www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അക്ഷയകേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ

ചികിത്സയിൽ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങളെ രാഹുൽ ഗാന്ധി സന്ദർശിച്ചു full video കാണാം

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുൽ ഗാന്ധി* കോട്ടക്കൽ: ചികിത്സയിൽ കഴിയുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. കോട്ടക്കൽ അൽ ഷാഫി ആശുപത്രിയിലാണ് ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുൽ ഗാന്ധി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽഗാന്ധി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ,ഐ നേതാക്കളുമായുള്ള തർക്കങ്ങൾ അവസാനിച്ചെന്നും പുനസംഘടനയുമായി മുന്നോട്ട് പോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയെന്നും വി.ഡി സതീശൻ പറഞ്ഞു. മുൻ തിരുമ്പാടി എം.എൽ.എ മോയിൻകുട്ടിയുടെ അനുസ്മരണ ചടങ്ങ്, ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം, രാഹുൽ ബ്രിഗേഡിന്റെ ആംബുലൻസ് ഫ്‌ളാഗ് ഓഫ്, പൊഴുതനയിലെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴിലുള്ള അച്ചൂർ-ചാക്കോത്ത് റോഡ് ഉദ്ഘാടനം തുടങ്ങിയവയാണ് രാഹുൽ പങ്കെടുക്കുന്ന ഇന്നത്തെ പരിപാടികൾ.

ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തി വാങ്ങാം വിൽക്കാം ചട്ടം ഭേദഗതീ ചെയ്തു

ശമ്പളത്തിന്റെ മൂന്നിരട്ടി വരെ ഉള്ള ആസ്തി വാങ്ങാം; വിൽക്കാം തിരുവനന്തപുരം - സർക്കാർ ജീ വനക്കാർ 25,000 രൂപയിൽ കൂടു തൽ മൂല്യമുള്ള ആസ്തികൾ വാ ങ്ങുകയോ വിൽക്കുകയോ ചെയ്യു മ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ യിൽ ഇളവു വരുത്തി ചട്ടം ഭേദഗതീ ചെയ്തു. അടിസ്ഥാന ശമ്പളത്തിന്റെ മൂ ന്നിരട്ടി വരെ മൂല്യമുള്ളവ ഇനി സർക്കാരിനെ അറിയിക്കാതെ വാ ങ്ങുകയോ വിൽക്കുകയോ ചെയ്യാം. വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വിൽക്കുക യോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയും ഉത്ത രവിലൂടെ അനുമതി വാങ്ങുകയും വേണമെന്ന 1960ലെ കേരള സർ ക്കാർ ജീവനക്കാരുടെ പെരുമാറ്റ ച്ചട്ടം 24, 37 വകുപ്പുകളാണ് ഭേദഗ തി ചെയ്തത്. ഓരോ വർഷവും ജനുവരി 15നു മുൻപ് സമർപ്പി ക്കേണ്ട ആസ്തികൾ സംബന്ധി ച്ച സത്യവാങ്മൂലത്തിനും ഈ ഇളവ് ബാധകമാണ്.

നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; പത്താം ക്ലാസ് വിദ്യാർത്ഥിനികൾ യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി

തമിഴ്നാട് തിരുവള്ളൂരില്‍ കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പത്താംക്ലാസ് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാറിന്റെ (21) കൊലപാതകവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ നിർദേശ പ്രകാരം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഓണ്‍ലെെന്‍ സുഹൃത്ത് അടക്കം നാല് യുവാക്കളും ആറംപക്കം പൊലീസിന്റെ പിടിയിലായി. ഞായറാഴ്ച ചെന്നൈ ഈച്ചങ്ങാട് ഗ്രാമത്തിലെ കർഷകർ ആളൊഴിഞ്ഞ ഫാമിൽ മുടിയും രക്തം പുരണ്ട ശരീരാവശിഷ്ടങ്ങളും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം പ്രേംകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ഗവ. സ്റ്റാന്‍ലി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരസ്പരം പരിചയമില്ലാത്ത രണ്ട് പെൺകുട്ടികളും പ്രേംകുമാറുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരുമായും സൗഹൃദം സ്ഥാപിച്ച പ്രേംകുമാർ ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. പിന്നീട് ഇത് ഓണ്‍ലെെനില്‍ പ്രചരിപ്പിക്കുമെന്നും മാതാപിതാക്കള്‍ കെെമാറുമെന്നും ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടുകയായിരുന്...

മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ടി തോമസ് MLA അന്തരിച്ചു

  കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.

ഫേസ്ബുക്ക് യൂട്യൂബ് വീഡിയോസ് എല്ലായിപ്പോഴും ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള മാർഗം

ഇപ്പോൾ അധികപേർക്കും അറിയേണ്ട ഒരു കാര്യമാണ് ഫേസ്ബുക്ക് വിഡിയോയും, യൂട്യൂബ് വിഡിയോയും,  നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തെടുക്കനുള്ള ആപ്പ് ഏതാണ്  എന്നന്നത്, എന്നാൽ എഥാർത്ഥത്തിൽ സ്ഥിരമായി ഫേസ്ബുക്ക്  വിഡിയോയും യുട്യൂബ് വിഡിയോയും ഡൌൺലോഡ് ചെയ്യാനുള്ള ആപ്പ് ലഭിക്കുക പ്രയാസകരമാണ്. കാരണം പ്ലേ സ്റ്റോറിന്റെയും, അത് പോലെ മറ്റു ഓൺലൈൻ സ്റ്റോറുകളുടെയും നിയമാവലി പാലിക്കപെടഞ്ഞത്കൊണ്ട് കുറച്ചു കാലം കഴിഞ്ഞാൽ അത്തരം ആപ്പുകൾ ഡിലീറ്റ് ചെയപ്പെടും അപ്പോൾ ആ അപ്പിന് പകരം വേറെ പേരിൽ വേറെ ഒരു ആപ്പ് പിന്നീട് വരൂ അത് കൊണ്ട് സ്ഥിരമായി ഒരു ആപ്പ് ഉപയോഗിക്കുക പ്രയാസകരമാവും , അതിന്ന് പകരം നമുക്ക് സ്ഥിരമായി ഫേസ്ബുക്ക് വീഡിയോയും, യൂട്യൂബ് വിഡിയോയും ഡോൺലോഡ് ചെയ്യാൻ വഴിയുണ്ട്     അത് തായേവിവരിക്കുന്നു ആദ്യം നിങ്ങൾക്ക് ഡൌൺലോഡ് ചെയേണ്ടത് വീഡിയോയുടെ ലിങ്ക് അഡ്രെസ്സ് കോപ്പി ചെയ്തു വെക്കുക. അതിന്ന് ശേഷം  1) ഗൂഗിൾ ക്രോം ഓപ്പൺ ചെയുക 2) സേർച്ച്‌ ബോക്സിൽ  ഫേസ്ബുക്ക് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി  facebook online download, എന്നും യൂട്യൂബ് വീഡിയോ ഡൌൺലോഡ്...

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റക്ലിക്കിൽ വായിക്കാം

*പ്രഭാത വാർത്തകൾ* 2021 | ഡിസംബർ 22 | 1197 |  ധനു 7 | ബുധൻ |പൂയം 1443ജുമാ :ഊല 16 🌹🦚🦜➖➖➖➖➖➖➖➖ 🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. 🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍ സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശരിക്കുള്ള ശാക്തീകരണത്തിലാണ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ഞങ്ങള്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ് ആക്കുവാന്‍ പരിശ്രമിക്കുന്നു. അതിലൂടെ സ്ത്രീകള്‍ക്ക് പഠിക്കാനും പുരോഗമിക്കാനും സാധിക്കും. രാജ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...