രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുൽ ഗാന്ധി*
കോട്ടക്കൽ: ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു.
കോട്ടക്കൽ അൽ ഷാഫി ആശുപത്രിയിലാണ് ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതാണ് രാഹുൽ ഗാന്ധി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽഗാന്ധി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ,ഐ നേതാക്കളുമായുള്ള തർക്കങ്ങൾ അവസാനിച്ചെന്നും പുനസംഘടനയുമായി മുന്നോട്ട് പോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയെന്നും വി.ഡി സതീശൻ പറഞ്ഞു. മുൻ തിരുമ്പാടി എം.എൽ.എ മോയിൻകുട്ടിയുടെ അനുസ്മരണ ചടങ്ങ്, ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം, രാഹുൽ ബ്രിഗേഡിന്റെ ആംബുലൻസ് ഫ്ളാഗ് ഓഫ്, പൊഴുതനയിലെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴിലുള്ള അച്ചൂർ-ചാക്കോത്ത് റോഡ് ഉദ്ഘാടനം തുടങ്ങിയവയാണ് രാഹുൽ പങ്കെടുക്കുന്ന ഇന്നത്തെ പരിപാടികൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ