ജാഫ്ന (ശ്രീലങ്ക): ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. മത്സരത്തിനിടെ പട്ടത്തോടൊപ്പം മത്സരാർഥിയും പറന്നതാണ് ഈ പട്ടം പറത്തലിനെ വൈറലാക്കിയത്. പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ടച്ചരടിൽനിന്ന് കൈവിട്ടതോടെയാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്കുയർന്നത്. 30 അടിയോളം ഉയരത്തിലേക്ക് എത്തിയ ഇയാൾ പിന്നീട് പരിക്കൊന്നും പറ്റാതെ ഭൂമിയിലിറങ്ങി. ജാഫ്നയിലെ പോയന്റ് പെഡ്രോയിൽ തൈപൊങ്കലിനോട് അനുബന്ധിച്ചാണ് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചത്. വളരെ വ്യത്യസ്തമായ പട്ടങ്ങളുമായി എത്തിയ നിരവധി സംഘങ്ങളാണ് പട്ടം പറത്തലിൽ പങ്കെടുത്തിരുന്നത്. ഇതിനിടെയാണ് ഒരു മത്സരാർഥിയുടെ ജീവന് ഭീഷണിയാകുന്നസംഭവങ്ങൾ അരങ്ങേറിയത്. ആറംഗ സംഘം ചണം നൂലുകളിൽ കെട്ടിയ ഒരു വലിയ പട്ടം പറപ്പിക്കുകയായിരുന്നു. പട്ടം മുകളിലേക്ക് ഉയരാൻ തുടങ്ങിയതോടെ സംഘാംഗങ്ങൾ ഓരോരുത്തരായി കയറിൽ നിന്നുള്ള പിടി വിട്ടു. എന്നാൽ പട്ടം അപ്രതീക്ഷിതമായ പെട്ടെന്ന് ഉയർന്നതോടെ ചരടിൽനിന്ന് കൈ വിടാതിരുന്ന യുവാവ് പട്ടത്തോടൊപ്പം മുകളിലേക്ക് ഉയരുകയായിരുന്നു. സംഘാംഗങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ ഇയാൾ 30 അടിയോളം ഉയരത്തിലെത്തി. ഇയാളോട് കയറിൽനിന്ന് പിടി വിടാൻ സുഹൃത്തുക്കൾ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. ഒരു മിനിട്ടോളം വായുവിൽ നിന്ന ശേഷം പിടി വിട്ട യുവാവ് കാര്യമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു.
വേങ്ങര : വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ്പാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ