കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.
കെ.പിസിസി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ