......
നവംബർ 2,5 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ട് ത്രിതല പഞ്ചായത്ത്
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്
കടന്നു....
വികസനത്തിന്റെയും പെർഫോമൻസിന്റെയും മാറ്റുരക്കുന്ന വേദി മാത്രമല്ല
പഞ്ചായത്ത് ഇലക്ഷൻ, മത്സരിക്കുന്ന ആളുടെ പാർട്ടിയേക്കാൾ ഉപരി
വ്യക്തിവൈരാഗ്യം, കുടുംബ മഹിമ , മുൻ കാല പ്രവർത്തനങ്ങൾ എന്നിവയൊക്കെ
ജയപരാജയങ്ങളെ സ്വാധീനിക്കും, ജയിക്കാൻ വേണ്ടി എല്ലാ വിധത്തിലുമുളള
അടവുകളും പയറ്റേണ്ടി വരും, വ്യക്തിഹത്യ , കുപ്രചരണങ്ങൾ ഒക്കെ സഹിക്കേണ്ടി
വരും, ട്രൗസർ ഇട്ട് നടന്ന കാലത്ത് നാരങ്ങാ മുട്ടായി വാങ്ങാൻ
വല്ലിമ്മാന്റെ കോന്തലയിൽ നിന്ന് പൈസ തോണ്ടിയത് വരെ മൈക്കിലൂടെ
കേൾക്കേണ്ടി വരും, എന്നാലും പതറാതെ മുന്നോട്ട് പോവണം എങ്ങിനെ തിരിച്ചടി
കൊടുക്കാം എന്ന് മാത്രം ചിന്തിക്കുക, എതിരാളിയുടെ ആത്മ വീര്യം തകർക്കുന്ന
എന്തും നമ്മുടെ ആയുധം ആണ്, ഒപ്പം കളിച്ച് നടന്ന കളിക്കൂട്ടുകാരൻആണെന്ന
സെന്റി ഒന്നും വേണ്ട, അങ്ങനെ ഒരു വിചാരം ഒന്നും അപ്പുറത്ത് നിന്ന് തീരെ
പ്രതീക്ഷിക്കണ്ടാ, യുദ്ധം വിജയിക്കുക എന്നത് മാത്രമാണ് ഇരു
പക്ഷത്തിന്റെയുംലക്ഷ്യം, വോട്ട് എല്ലാം പെട്ടിയിൽ ആയ ശേഷം എണ്ണുന്