ഒരുപാട് റബ്ബറൈസസഡ് റോഡുകളും പാലങ്ങളും അതിലുപരി വന്‍കിട കുടിവെള്ള പദ്ധതികളും...ഇപ്പോള്‍ ഇദാ വേങ്ങരക്ക് മെഞ്ജ് കൂട്ടി വൈഫയും, എഫ് എം റേഡിയോയും, മെബൈല്‍ ചാര്‍ജ്ജര്‍ സംവിധാനങ്ങളോടു കൂടി മണ്ഡലത്തിലെ 6 പഞ്ജായത്തുകളിലായി 12 ഹൈടക്ക് ബസ് വൈറ്റിങ്ങ് ഷെഡുകളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്..
ഒരു നാട് മുന്നേറുകയാണ് സമാനതകളില്ലാതെ ഇതെക്കേയും ഇച്ചാശക്തിയുള്ള ഒരു നേതാവിനെകൊണ്ടേ ക്കഴിയൂ...
.....അതാണ് നമ്മളെ പാണ്ടികടവത്ത് കുഞ്ഞാപ്പ .....
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
