പെണ്കുട്ടികളില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരങ്ങള്‍ പോലെയാണ്.. വീട്ടില്‍ ഒരു 'മോളൂട്ടി' വേണം.. ആങ്ങളമാരുടെ അനിയത്തിയായി,
ഉമ്മച്ചിയുടെ കുഞ്ഞോളായി, ഉപ്പാന്റെ പൊന്നൂസായി..
അവളുണ്ടെങ്കില് വീട് ഉണര്‍ന്നിരിക്കും,
അകത്തും പുറത്തും പാറി നടക്കും..
അടുക്കളയില്‍ ഉമ്മയ്ക്ക് കൈത്താങ്ങാവും..
മുല്ലയും തുളസിയും പത്തുമണിപ്പൂക്കളും നട്ടു നനക്കാന്‍ ഒരു
കുഞ്ഞിപ്പെങ്ങള് തന്നെ വേണം..
നിന്റെ സഹോദരന് ഒരു പെണ്‍കുഞ്ഞ് പിറന്നാള്‍ അവനെന്റെ സലാം പറയണമെന്ന്
പുണ്ണ്യനബി(സ) പഠിപ്പിച്ചു..
മാതാപിതാക്കള്‍ക്ക് സാന്ത്വനമേകുന്നതണല്മരങ്ങളാണ് ഓരോ പെണ്കിടാവും..
അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും
മാതാപിതാക്കളുടെവേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും മോളുടെ മിഴി
നീരായിരിക്കും..
മഹര്‍ മാലയില്‍ കോര്‍ത്ത് മറ്റൊരാളുടെ കൈകളിലേക്ക് ഏല്‍പ്പിച്ചു കൊടുത്താലും,
വേറൊരു വീട്ടിലേക്ക് പറിച്ചു നട്ടാലും ആഴ്ന്നിറങ്ങിയ ആല്വേരുപോലെ
അദൃശ്യമായൊരു സാന്നിദ്ധ്യമായിഅവള് നിന്നരികിലുണ്ടാവും...
പരിധിയില്ലാത്ത പ്രതീക്ഷയോടെ പോറ്റി വളര്‍ത്തിയ ആണ്മക്കള് ജീവിതത്തിന്റെ
പച്ചപ്പുതേടി അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും'മകള്‍' ഒരു നിഴല്‍ സ്പര്‍ശമായി
അനുഭവപ്പെടും..
ഉമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള്‍ വീട്ടിലാദ്യമെയെത്തിയത് മൂത്തപെങ്ങളാണ്..
കുളിമുറിയില്‍ കാലുതെന്നി വീണ വല്ല്യുപ്പ ആഴുപത്രിയിലെ അത്യാസന്ന
നിലയിലാണെന്നറിഞ്ഞപ്പോള് ഓടിക്കിതച്ചെത്തിയതും എന്റുമ്മയാ...
'കോഴിക്കൂട് അടച്ചീല്ലാ... ആടിനെ മാറ്റിക്കെട്ടീല്ലാ' എന്നോര്‍ക്കുന്നത്
പോലും വീട്ടിലെത്തിയ ശേഷമായിരിക്കും..
മകളായി മാറുന്ന മരുമകളും ഒരു 'മോളു' തന്നെയല്ലേ..
"ഭാര്യ പ്രസവിച്ചു... പിന്നേം പെങ്കുട്ടി" നീരസത്തോടെയാണ് പലരും ഇത്തരം
വിശേഷങ്ങള്‍ പങ്കുവെക്കുന്നത്..
ആണായാലും പെണ്ണായാലും സന്താനങ്ങള്‍ ദൈവത്തിന്റെ ദാനമല്ലെ..
അവള് വിവാഹ കമ്പോളത്തിലെ വില്‍പ്പനച്ചരക്കായി മാറിയത് വല്ലാത്ത ശാപം തന്നെ..
ആദര്‍ശ വിശദീകരണങ്ങള്‍ക്ക് വാശിപിടിക്കുന്നമതസംഘടനകള്
തിരസ്ക്കരിക്കപ്പെടേണ്ട തിന്മക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്നത്
ഖേദകരമല്ലാതെ മറ്റെന്താണ്...
നന്ദി: അപരിചിതനായ എഴുത്തുകാരന്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ