തനിച്ച് താമസിക്കുന്ന പ്രായം ചെന്ന സ്ത്രിയുടെ വിട് വലിയോറ പുത്തനങ്ങാടി യുണിറ്റ് SYS സാന്ത്വാനത്തിൻ്റെ കിഴിൽ വൈദുതി കരിച്ചു
സ്വിച്ച് ഓൺ കർമം സയ്യിദ് മുഹമ്മദ് ജമലുല്ലൈലി കച്ചേരിപ്പടി നിർവഹിച്ചു
SYS സെക്രട്ടറി ഹസീബ് വലിയോറ ട്രഷറർ അവറാൻ കുട്ടി ഹാജി KT മക്ക ICE എ ക്ലിക്കുട്ടി വ് അഗം മുഹമ്മദലി വലിയോറ എന്നിവർ പങ്കെടുത്തു
(info :Sayyid Valiyora)
മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...
