ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ ഇറക്കി

വേങ്ങര:ഖത്തറിലെ വേങ്ങരക്കാർ ദോഹ കോർണീഷ് അൽ ബിദ്ധ പാർക്കിൽ 2018 നവംബർ 2ന്  ഒത്തു കൂടിയ പ്രഥമ യോഗത്തിൽ വെച്ച് രൂപം നൽകിയ ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ പുറത്തിറക്കി ADWAZO  Advertising Hub വേങ്ങര യാണ് ലോഗോ രൂപകല്പന  ചെയ്തത്.  ഖത്തറിലെ ദോഹയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി വേങ്ങരക്കാരുടെയും വലിയോറക്കാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതു പ്രവാസി കൂട്ടായ്മയായി  ഖത്തർ വേങ്ങര സൗഹൃദ വേദി രൂപീകരിച്ചത്.

വൈദ്യൂതി മുടങ്ങും

കുന്നുംപുറം ഇലക്ടിക് സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരിയാട് 11 കെ.വി. ഫീഡറിന് കീഴിൽ വർക്ക് നടക്കുന്നതിനാൽ 28/1/19 പനമ്പുഴ, താഴെ കൊളപ്പുറം, കൂമൻചിന, കൊളപ്പുറം, ആസാദ് നഗർ, കൊടുവായൂർ, കക്കാടംപുറം, കൊടക്കല്ല്, ഇ.കെ.പടി, കുന്നുംപുറം, അളറപ്പറമ്പ് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.15 മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുന്നതാണ്

രക്ഷിതാക്കളറിയാൻ

❇അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ❇മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്. ❇കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക്കുക. ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ. ❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും. ❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ. ❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക. ❇മൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ. ❇അനാവശ്യ ദേഷ്യപ

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ .കർഷക കോൺഗ്രസ്സ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി .ബൂത്ത് പ്രസിഡൻറ് K K അബുബക്കർ .K K. ഷറഫു .അലി pp .മുസ്തഫ സി.ഉബൈദ് v എന്നിവർ നേതൃത്വം നൽകി

വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വൈറ്റ് ഗാർഡ് -മിനി മാരത്തോൺ പി കെ അസ് ലു.ഉത്ഘാടനം ചെയ്തു

വേങ്ങര മണ്ഡലം  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വൈറ്റ് ഗാർഡ് -മിനി മാരത്തോൺ പി കെ അസ് ലു.ഉത്ഘാടനം ചെയ്തു 

വേങ്ങരയിൽനിന്നുള്ള റിപ്പബ്ലിക് ദിന ഫോട്ടോസ്

* റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു മുതലമാട് ദേശപ്രഭ ലൈബ്രറി & വായനശാലയിൽ ദേശീയ പതാക ഉയർത്തുന്നു കളിക്കടവ് സിറ്റി ആട്സ് & സ്പോട്സ് ക്ലബ് .ടി .കെ സിറ്റി യിൽ റിപ്പബ്ലിക് ദിനത്തിൽ ഫോട്ടോസ്  വലിയോറ അടക്കാപുര എ എം യു പി സ്കൂളിൽ പതാകഉയർത്തുന്നു 

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(24/1/2019)

വേങ്ങര നിയോജക മണ്ഡലം വേങ്ങര പഞ്ചായത്ത് കടലുണ്ടി പുഴയിലെ രാമൻ കടവിൽ കുളിക്കടവ് നിർമ്മിക്കുന്നതിന് വേങ്ങര എംഎൽഎ Adv: KNAഖാദർ  ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ പ്രവൃത്തിക്കായി ഭരണാനുമതി ലഭിച്ചു

ഇന്നത്തെ പ്രധാനവാർത്തകൾ

🅾 *ഈ വർഷത്തെ എസ്‌ എസ്‌ എൽ സി , ഹവാർ സെക്കണ്ടറി , വി എച്ച്‌ എസ്‌ ഇ പരീക്ഷകൾ ഒന്നിച്ച്‌ നടത്തില്ല.  എസ്‌ എസ്‌ എൽ സി പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെ ഉച്ചക്ക്‌ 1.45 ന്‌ നടത്തും  . എസ്‌ എസ്‌ എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെയാണ്‌.* 🅾 *കൊച്ചി കണ്ടെയ്നർ റോഡിൽ ഇന്ന് മുതൽ ടോൾ പിരിക്കും . വല്ലാർപ്പാടം  കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത്‌ സ്ഥാപിച്ച ടോൾ പ്ലാസയിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും.കാറുകൾക്ക്‌ ഒറ്റ തവണ യാത്രക്ക്‌ 45 രൂപയും ഇരു വശത്തേക്കും 70 രൂപയും ആണ്‌ ഈടാക്കുക. ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് കോൺഗ്രസും എൽ ഡി എഫും ടോൾ ബൂത്ത്‌ ഉപരോധിക്കും* 🅾 *കൊച്ചി മെട്രോയുടെ  പോലീസ്‌ സ്റ്റേഷൻ കളമശേരി കുസാറ്റ്‌ ജംഗ്ഷനിൽ മുഖ്യമന്ത്രി നിർവ്വഹിക്കും* 🅾 *അച്ചടക്ക രാഹിത്യം സഭയുടെ സുവിശേഷ സാക്ഷ്യത്തെ പൊതു സമൂഹത്തിന്‌ മുന്നിൽ അപഹാസ്യമാക്കുകയാണെന്ന് സീറൊ മലബാർ സഭ മീഡിയ കമ്മീഷൻ* 🅾 *കാരക്കാമല എഫ്‌ സി കോൺവെന്റിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിന്‌ സുപ്പീരിയർ ജനറൽ വീണ്ടും നോട്ടീസ്‌ നൽകി . കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം ഫെബ്രുവരി 6 ന്‌ ഉള്ളിൽ എഴുതി ന

കൂടുതൽ വാർത്തകൾ

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

വലിയോറ ചിനക്കൽ ഓട്ടോറിക്ഷകൾ തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ CCTV VIDEO

വലിയോറ ചിനക്കൽ ഓട്ടോറിക്ഷകൾ തമ്മിൽ ഇടിച്ചു പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയുടെ ഫ്രണ്ടിലെ ടയർ തെറിച്ച് കിഴക്ക് ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു രണ്ട് ഡ്രൈവർമാർക്കും നിസ്സാര പരുക്കുകളോടെ വിഎംസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി