ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരള ബജറ്റ് 2019 ഒറ്റനോട്ടത്തിൽ

പമ്പയിൽ ഒരു കോടി ലിറ്ററിന്‍റെ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് 👉 പ്ലാസ്റ്റിക്, ഇ വേസ്റ്റ് സംസ്കരണത്തിന് വിപുലമായ പദ്ധതികൾ 👉 2019-20 വർഷത്തിൽ ലോട്ടറി വരുമാനം 11,863 രൂപയായി ...

കേരള ബജറ്റ് 2019: വില കൂടുന്നവ

കേരള ബജറ്റ് 2019: വില കൂടുന്നവ 18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും തിരുവനന്തപുരം:കേരള ബജറ്റില്‍ പ്രളയ സെസ് ഏര്...

ബജറ്റ് അവതരണം 2019

20 മുതല്‍ 50 ലക്ഷം വരുമാനമുള്ളവര്‍ക്ക് ആറുശതമാനം സേവന നികുതി സ്വര്‍ണം, എസി, ഫ്രിഡ്ജ്, സിഗരറ്റ്, കമ്പ്യൂട്ടര്‍ നോട്ട് ബുക്ക്, ബൈക്കുകള്‍, കണ്ണട, ടിവി , സ്‌കൂള്‍ ബാഗ് തുടങ്ങ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

PPTMYHSS CHERUR ൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു.

PPTMYHSS CHERUR ൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് IPS ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസി.KP സരോജിനി, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസി.ചാക്കീരി കുഞ്ഞുട്ടി എം.എം.കുട്ടി മൗലവി, പറങ്ങോടത്ത് മജീദ് മാസ്റ്റർ  കാപ്പൻ ഗഫൂർ, പൂക്കുത്ത് മുജീബ്, കെ.ബീരാൻ കുട്ടി മാസ്റ്റർ, കെ നയീം സി.എം.സൈത് മുഹമ്മദ് സി. കുട്ടിയാലി പി.അസീസ് ഹാജി എന്നിവർ പ്രസംഗിച്ചു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. ...

മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും

എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് ...

കരിപ്പൂര്‍ വിമാനത്താവളത്തിന് നികുതിയിളവ് നിഷേധിച്ചതിനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം

മലപ്പുറം: കരിപ്പൂരിനോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ചേറൂരിൽ ലഹരിവിരുദ്ധ കാമ്പയിൻ നാളെ

വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തും വിമുക്തിയും ചേർന്ന് സംഘടിപ്പിക്കുന്ന വേങ്ങര മണ്ഡലം ലഹരിവിരുദ്ധ കാമ്പയിൽ ബുധനാഴ്ച ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10-ന് കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൽമജീദ്, പി.ടി.എ. പ്രസിഡന്റ് പൂക്കുത്ത് മുജീബ് എന്നിവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ ഇറക്കി

വേങ്ങര:ഖത്തറിലെ വേങ്ങരക്കാർ ദോഹ കോർണീഷ് അൽ ബിദ്ധ പാർക്കിൽ 2018 നവംബർ 2ന്  ഒത്തു കൂടിയ പ്രഥമ യോഗത്തിൽ വെച്ച് രൂപം നൽകിയ ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ പുറത്തിറക്കി ADWAZO  Advertising Hub വേങ്ങര യാണ് ലോഗോ രൂപകല്പന  ചെയ്തത്.  ഖത്തറിലെ ദോഹയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി വേങ്ങരക്കാരുടെയും വലിയോറക്കാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതു പ്രവാസി കൂട്ടായ്മയായി  ഖത്തർ വേങ്ങര സൗഹൃദ വേദി രൂപീകരിച്ചത്.

വൈദ്യൂതി മുടങ്ങും

കുന്നുംപുറം ഇലക്ടിക് സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരിയാട് 11 കെ.വി. ഫീഡറിന് കീഴിൽ വർക്ക് നടക്കുന്നതിനാൽ 28/1/19 പനമ്പുഴ, താഴെ കൊളപ്പുറം, കൂമൻചിന, കൊളപ്പുറം, ആസാദ് നഗർ, കൊടുവായ...

രക്ഷിതാക്കളറിയാൻ

❇അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ❇മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്. ❇കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക...

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ .കർഷക കോൺഗ്രസ്സ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി .ബൂത്ത് പ്രസിഡൻറ് K K അബുബക്കർ .K K. ഷറഫു .അലി pp .മുസ്തഫ സി.ഉബൈദ് v എന്നിവർ നേതൃത്വം നൽകി

വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വൈറ്റ് ഗാർഡ് -മിനി മാരത്തോൺ പി കെ അസ് ലു.ഉത്ഘാടനം ചെയ്തു

വേങ്ങര മണ്ഡലം  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വൈറ്റ് ഗാർഡ് -മിനി മാരത്തോൺ പി കെ അസ് ലു.ഉത്ഘാടനം ചെയ്തു 

വേങ്ങരയിൽനിന്നുള്ള റിപ്പബ്ലിക് ദിന ഫോട്ടോസ്

* റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു മുതലമാട് ദേശപ്രഭ ലൈബ്രറി & വായനശാലയിൽ ദേശീയ പതാക ഉയർത്തുന്നു കളിക്കടവ് സിറ്റി ആട്സ് & സ്പോട്സ് ക്ലബ് .ടി .കെ സിറ്റി യിൽ റിപ്പബ്ലിക് ദിനത്തിൽ ഫോട്ടോസ്  വലിയോറ അടക്കാപുര എ എം യു പി സ്കൂളിൽ പതാകഉയർത്തുന്നു 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.