ഷെയ്ഖ് ദർവേഷ് സാഹിബ് കേരളത്തിന്റെ പുതിയ ഡി.ജി.പി. 2024 ജൂലായ് 31 വരെ സർവീസുള്ള ഇദ്ദേഹം ഒന്നാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ പ്രധാന പദവികൾ വഹിക്കുന്നുണ്ട്. 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്നിലവിൽ ഫയർ ആന്റ് റെസ്ക വിഭാഗം ഡയറക്ടർ ജനറലാണ്. ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറിയാകും
കേരള കേഡറിൽ എ.എസ്.പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ച ഷെയ്ഖ് ദർവേഷ് സാഹിബ് സാഹിബ് വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റായും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി
ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി ആയിരുന്നു. അഡീഷണൽ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവർത്തിച്ചു.
എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലൻസ്,
ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു. അമേരിക്കയിൽ നിന്ന് ഉൾപ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടർന്ന് അഗ്രോണമിയിൽ ഡോക്ടറേറ്റും ഫിനാൻസിൽ എം.ബി.എയും നേടി. വിശിഷ്ടസേവനത്തിന് 2016 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007 ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ