നിലമ്പൂർ : _പൂക്കോട്ടും പാടം അമരമ്പലം പാലത്തിന് സമീപം ഒരു കുടുംബത്തിലെ അഞ്ചു പേർ ഒഴുക്കിൽപ്പെട്ടു._
3 പേർ രക്ഷപ്പെട്ടു 2 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല,
അമ്പലത്തിൽ ബലി ഇടാൻ വന്ന കുടുംബമാണ് ഒഴുക്കിൽപ്പെട്ടത്.
ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. ഇവർ എങ്ങിനെയാണ് പുഴയിലെ ഒഴുക്കിൽപെട്ടതെന്ന് വ്യക്തമായിട്ടില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ