നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി. 1. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് *Voter Helpline App* എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യുക ..... https://play.google.com/store/apps/details?id=com.eci.citizen&hl=en 2. *Voter registration* എന്ന ഓപ്ഷനിൽ അമർത്തുക.തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ *Electoral Authentication Form (Form 6B )* എന്നതിൽ അമർത്തുക 3. *Let's start* എന്ന ഓപ്ഷൻ അമർത്തുക. 4. OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം *verify* എന്ന ഓപ്ഷൻ അമർത്തുക. 5. *Yes ,I have voter ID card number* എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് *Next* അമർത്തുക. 6. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി *Fetch Details* എന്ന ഓപ്ഷനിൽ അമർത്തുക. 7. നൽകിയിട്ടുള്ള വിവരങ്ങൾ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 8. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. *reference ID*.സ്ക്രീനിൽ കാണിക്കുന്നുണ്ടാവും, അത് സൂക്ഷ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി