ഹൈവേ വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുമ്പോൾ വീണ്ടും ആവർത്തിക്കുന്നു ഈ ക്രൂരത...മരം മുറിച്ചിട്ടപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ..... ദേശീയ പാതയിൽ മലപ്പുറം വികെ പടി അങ്ങാടിയിലാണ് വേദനയുളവാക്കുന്ന സംഭവം നടന്നത് . മഴക്കാലത്തു നിരവധി നീർ പക്ഷികൾ മരങ്ങളിൽ കൂട് വക്കാറുണ്ട്.. ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയാണ് അവയുടെ പ്രജനന കാലം.. അത് കഴിഞ്ഞാൽ അവ കൂടോഴിഞ്ഞു പോകും .. പക്ഷെ ഇവിടെ കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷിക്കുഞ്ഞുങ്ങൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു. 60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്. ജില്ലയിൽ 4 ആം തവണയാണിങ്ങനെ... മിക്കതും പറക്കാൻ തുടങ്ങുന്നവയായിരുന്നു.. ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞാ ൽ അവ കൂടോഴിഞ്ഞു പോയിട്ടാണ് ഈ മരങ്ങൾ മുറിക്കുന്നതെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു.
കൂടു കൂട്ടിയ മരങ്ങൾ അവയുടെ പ്രജനന കാലം കഴിയുന്നത് വരെ വെട്ടരുത്.. മരങ്ങൾ വെട്ടുന്നതും, കൊറ്റില്ലങ്ങൾ നശിപ്പിക്കുന്നതും പക്ഷികളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനും തുല്യമാണ്.. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം, 1 ലക്ഷം രൂപയും 7 വർഷം വരെ ജയിൽ ശിക്ഷ കിട്ടാനുള്ള കുറ്റവുമാണ്.
ഇങ്ങനെ യുള്ള ക്രൂരതകൾ തടയാനായി നാട്ടുകാർ മുന്നോട്ടു വരണം.. അതിനായി കൊറ്റില്ലങ്ങൾ നശിപ്പിക്കുന്നത് കണ്ടാൽ അതാതു ജില്ലയിലെ വനം വകുപ്പിനെ അറിയിക്കാം..
ഉള്ളുലക്കുന്ന കാഴ്ച ; മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ
വി കെ പടി : ഹൈവേ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കൊടുംക്രൂരത. ദേശീയ പാതയിൽ മലപ്പുറം വികെ പടി അങ്ങാടിയിലാണ് കണ്ണിൽ ചോരയില്ലാത്ത ക്രൂരത നടന്നത്. ദേശീയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇവിടത്തെ മരങ്ങൾ മുറിച്ചത് നിരവധി പക്ഷികളെ കൊന്നൊടുക്കിക്കൊണ്ടാണ്. പക്ഷി കുഞ്ഞുങ്ങളും തള്ളപ്പക്ഷികളും അടക്കം നൂറിലേറെ പക്ഷികൾക്കാണ് ജീവൻ നഷ്ടെപെട്ടത്. ഇവിടെ നിരവധി മരങ്ങളിൽ കൂട് വെച്ച് പക്ഷികൾ താമസിക്കുന്നുണ്ട്. പക്ഷി കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷികൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു. 60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്.
എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത... മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ... ഉള്ളുലക്കുന്ന കാഴ്ച...
ഹൈവേ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കൊടുംക്രൂരത. ദേശീയ പാതയിൽ മലപ്പുറം വികെ പടി അങ്ങാടിയിലാണ് കണ്ണിൽ ചോരയില്ലാത്ത ക്രൂരത നടന്നത്.
ദേശീയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇവിടത്തെ മരങ്ങൾ മുറിച്ചത് നിരവധി പക്ഷികളെ കൊന്നൊടുക്കിക്കൊണ്ടാണ്. പക്ഷി കുഞ്ഞുങ്ങളും തള്ളപ്പക്ഷികളും അടക്കം നൂറിലേറെ പക്ഷികൾക്കാണ് ജീവൻ നഷ്ടെപെട്ടത്. ഇവിടെ നിരവധി മരങ്ങളിൽ കൂട് വെച്ച് പക്ഷികൾ താമസിക്കുന്നുണ്ട്. പക്ഷി കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷികൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു. 60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ