ഊരകം കുന്നത്ത് വീണ്ടും അപകടംബസും ലോറിയും കൂട്ടിയിടിച്ചു
ഊരകം കുന്നത്ത് വീണ്ടും അപകടം. ബസും ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ലീഡർ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. രാവിലെ 9.30 ഓടെയാണ് സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർകും രണ്ട് യാത്രകർക്കും പരിക്കേറ്റു. പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് ബൈക്ക് തെന്നി ബൈക്ക് യാത്രകാരൻ ലോറിക്ക് അടിയിൽ പെട്ട് വിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു . രണ്ടുമാസം മുമ്പ് സുബൈർ എന്നായാളും ഇവിടെ മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ഇന്ന് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഊരകം കുന്നത് റോഡിൽ കുറച്ച് നേരം ഗതാഗതം തടസ്യപെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ