വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയുടെ  ഉത്ഘാടനം 
ഈ വരുന്ന ആറാം തിയതി  ചൊവ്വാഴ്ച 11മണിക്ക്
വേങ്ങര  നിയോജകമണ്ഡലം MLA  പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്
 നിർവഹകും
2020ജൂലൈയില്‍  ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം പണി തീര്‍ക്കുകയും 35കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
കൊവിഡ് വ്യാപനത്തോടെ ഈ കെട്ടിടം സെകണ്ടറി ട്രീറ്റ്മെന്റ് സെന്ററാക്കിമാറ്റി.
 കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സെകണ്ടറി ട്രീറ്റ് മെന്റ് സെന്റര്‍ അടച്ച് പൂട്ടുകയും ഇതിലേക്ക് നിയമിച്ചവരെ പിരിച്ച് വിടുകയും ചെയ്ത ശേഷം ഈ കെട്ടിടം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
 താഴെ നിലയിലെ ഒ പി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 
ഡയാലിസ് യൂണിറ്റ് തുടങ്ങുന്നതിന് നാലു കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയതാണ്  പുതിയ കെട്ടിടം.
 ഇവയിലാണ് കിടത്തി ചികിത്സ  തുടങ്ങുന്നത്.
 എക്സ്റേ, ആധുനിക പരിശോധനാ സൗകര്യമുള്ള മെഡിക്കൽ ലാബ് സൗകര്യവും ആശുപത്രിയില്‍ നിലവില്‍ ലഭ്യമാണ്. ഒരു സിവിൽ സർജനും  എട്ട് അസിസ്റ്റന്റ്  സർജൻ മാരടക്കം ഒമ്പത്  ഡോക്ടർമാരും , അഞ്ചു സ്റ്റാഫ് നഴ്സും , മൂന്ന് ലാബ് ടെക്നീഷ്യൻമാരും  , നാലു ഫാർമസിസ്റ്റുകളും , രണ്ട്  ഗ്രേഡു രണ്ട് ജീവനക്കാരും, രണ്ടു ക്ലീനിങ്ങ് ജീവനക്കാരും നിലവിലുണ്ട്. കൂടുതലായി ആവശ്യമുള്ള ക്ലീനിങ്ങ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് നിയമിക്കും. ഇതിന് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നാലു ലക്ഷം രൂപ വകയിരുത്തിയിരുന്നുവെങ്കിലും സാങ്കേതിക അനുമതി ലഭിക്കാനെടുത്ത താമസമാണ് കിടത്തി ചികിൽസ നീണ്ടു പോവാൻ കാരണമായത്.
 തിരുവനന്തപ്പുരത്തുള്ള വികേന്ദ്രീകരണ അസൂത്രണ കമ്മറ്റി ഇതിന് അനുമതി നൽകിയ തോടെയാണ് സാങ്കേതിക തടസ്സം നീങ്ങിയത്.
  
  
  
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ