ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങര ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു


വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ  മിഷൻ പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ, സി പി അബ്ദുൽ ഖാദർ, എം പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജാസ്മിൻ അഹമ്മദ്, പ്രോഗ്രാം കോഡിനേറ്റർ ഷാജി, എന്നിവർ ചടങ്ങിൽ സംസാരിച്ചു. 
 വേങ്ങര യിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കവലകളിലും എക്സിബിഷൻ പ്രദർശിപ്പിച്ചു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ