ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

ഇന്നലെ MLAയായി സത്യപ്രതിജ്ഞ ചെയ്ത് തിരികെ എത്തിയ ശേഷം ആദ്യമായി എത്തിയത് ബിലാലിന്റെ അടുത്തേയ്ക്കാണ്

തികച്ചും ന്യായവും, ജനാധിപത്യപരവുമായ പ്രതിഷേധങ്ങളെ സർക്കാർ പോലീസിലെ ക്രിമിനലുകളെ ഇറക്കി നരനായാട്ട് നടത്തി നേരിടുന്ന കാഴ്ച്ചകളാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്.. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തുന്ന മർദ്ദനങ്ങളിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്.. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴയിൽ യുത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബിലാൽ സമദിന് നേരെയുണ്ടായത്.. ഇന്നലെ നിയമസഭ സാമാജികയായി സത്യപ്രതിജ്ഞ ചെയ്ത് തിരികെ എത്തിയ ശേഷം ആദ്യമായി എത്തിയത് പ്രിയപ്പെട്ട ബിലാലിന്റെ അടുത്തേയ്ക്കാണ്... ബിലാൽ ചികിത്സയിൽ തുടരുന്ന അങ്കമാലി L.F. ലെത്തി ഉപ്പയെയും മറ്റ് ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചു.. ബിലാലുമായും ഏറെ നേരം സംസാരിച്ചു.. പൈശാചികമായ പോലിസ് അതിക്രമത്തിലും ബിലാലിന്റെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് സംഭവിച്ചിട്ടില്ല, എന്ന് ബിലാലുമായി സംവദിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചു... ബിലാലിനെ കോൺഗ്രസ്‌ പാർട്ടി ഏറ്റെടുക്കും.. ചികിത്സാ ചിലവുകൾ മുഴുവനായും പാർട്ടി വഹിക്കും.. മറ്റ് വ്യക്തിപരമായ ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടുവാൻ ബിലാലിനോടും കുടുംബത്തോടും അറിയിച്ചിട്ടുണ്ട്.. ആരോഗ്യസ്ഥിതിയിൽ ആശ

സൗദിയിൽ സന്ദർശക വിസ നിയമത്തിൽ മാറ്റം; കൂടുതൽ പേർക്ക് വിസ ലഭിക്കും

  ജിദ്ദ-സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശ വിസ അനുവദിക്കുന്നു. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ/ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം. സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ/ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്.  ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്: ഓൺലൈൻ കോഴ്സുകളുടെ പേരിലും തട്ടിപ്പ് പോലീസിന്റെ മുന്നറിപ്പ്

ഓൺലൈൻ കോഴ്സ് എന്നു കേൾക്കുമ്പോൾ എടുത്തുചാടാൻ വരട്ടെ...  വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വിവിധ കോഴ്‌സുകളുടെ ഫലം വരുന്ന സമയമായതിനാൽ  വ്യാജ കോഴ്സുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നുണ്ട്.  ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?  ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരേടോ, അദ്ധ്യാപകരേടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക ഓൺലൈൻ ജോലി എന്നു കേൾക്കുമ്പേഴേക്കും ചെന്നു ചാടാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം തയ്യാറാവുക. ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തണം. ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം. മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്‌സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കണം കോഴ്സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മുൻപ് ആ അക്കാഡമിയുടെ

ചെറുമീനുകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ്

 കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിനായി ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് പൊന്നാനി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 10 സെ.മീ.ല്‍ താഴെയുള്ള അയല മത്സ്യം വിപണിയില്‍ സുലഭമായി കാണപ്പെട്ടതാണ് കര്‍ശന നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നെയ്യ് മത്തി - 10 സെ.മീ., മാന്തള്‍ - 9 സെ.മീ., പൂവാലന്‍ - 6 സെ.മീ., അയല - 14 സെ.മീ., പുതിയാപ്ല കോര - 12 സെ.മീ., കരിക്കാടി - 7 സെ.മീ.പരവ - 10 സെ.മീ., കേര, ചൂര - 31 സെ.മീ. എന്നിങ്ങനെ മീനുകള്‍ക്ക് വലിപ്പത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമായ കുറഞ്ഞ വലലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും വില്‍ക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കടല്‍ മത്സ്യമേഖലയെ മുച്ചൂട്ടം മുടിക്കുന്ന ഇത്തരം രീതികളില്‍നിന്ന് മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരും പിന്‍മാറണമമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ വള്ളം, വല എന്നിവയുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മ

പോക്‌സോകേസിലെ പ്രതിയായ മുന്‍ മഞ്ചേരി നഗരസഭാ കൗണ്‍സിലറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണം കേസിലെ വിധി വരാനിരിക്കെ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ പോലീസ് പിടിയിൽ

പോക്‌സോകേസിലെ പ്രതിയായ മുന്‍ മഞ്ചേരി നഗരസഭാ കൗണ്‍സിലറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണം കേസിലെ വിധി വരാനിരിക്കെ..! മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെ പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ആണ് മരിച്ചത്. കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം.* *കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി. വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു. കുട്ടിയുടെ ബുന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  ഹാരജാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു.* *മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് UDF പ്രവർത്തകർക്ക് ജ്യമം ലഭിച്ചു

തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച യു ഡി എഫ് പ്രവർത്തകർക്കെതിരെ തിരുരങ്ങാടി പോലീസ് കേസെടുത്തിരുന്നു. യു ഡി എഫ് നേതാക്കളായ യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശംസു പുള്ളാട്ട് ,എ.ആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് മെമ്പർ സഫീർ ബാബു, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പുകുത്ത് മുജീബ്,ബ്ലോക്ക് സെക്രട്ടറി റാഫി കൊളക്കാട്ടിൽ മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ,മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി മാട്ടറ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ എന്നിവർ പ്രവർത്തകരെ  ജാമ്യത്തിലെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എപി ഉണ്ണികൃഷ്ണൻ, സി കെ മുഹമ്മദാജി,കെ.കെ സകരിയ്യ,യാസർ ഒള്ളക്കൻ, അമീർ വി.കെ, ജാബിർ, അദ്നാൻ പുളിക്കൽ, വി എസ് മുഹമ്മദലി, യാസീൻ വേങ്ങര എനിവർ സംബന്ധിച്ചു.പ്രവർത്തകർക്ക് അഭിവാദ്യമർമിപ്പ് ടൗണിൽ പ്രകടനവും നടത്തി.

മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "യുവ രോഷം" പ്രധിഷേധ റാലി ഇന്ന്

പോലിസ്  DYFI ഗുണ്ടായിസത്തിനെതിരെയും  മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെയും   മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന  "യുവ രോഷം" പ്രധിഷേധ റാലി ഇന്ന്  വ്യാഴം വൈകുന്നേരം  5.45ന്  ഗാന്ധിദാസ് പടിയിയിൽ നിന്നും കച്ചേരിപ്പടിയിലേക്ക് സംഘടിപ്പികുമെന്ന്  മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിഅറിയിച്ചു

SSLC കഴിഞ്ഞോ? വഴികൾ പലതുണ്ട്

പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.26 % പേർ വിജയിച്ചു. 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. കുറച്ച് ഗ്രേഡുകൾ കുറഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല. തുടർ യാത്രകളിലും അവസരങ്ങൾ ഏറെ ലഭിക്കും. ശ്രദ്ധാപൂർവം മുന്നേറിയാൽ ഉയരങ്ങളിലെത്താൻ ഇനിയും സാധിക്കും. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് എടുക്കുന്ന ആദ്യ പ്രധാന തീരുമാനമായിരിക്കും പത്ത് കഴിഞ്ഞാൽ എങ്ങോട്ട് തിരിയണം എന്നത്. ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.   പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന

SSLC ഫലം പ്രഖ്യാപിച്ചു SSLC റിസൾട്ട് ലഭിക്കുന്ന വെബ്സൈറ്റുകൾ result 2022 website

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, 99.26 ആണ് വിജയ ശതമാനം SSLC കഴിഞ്ഞോ ഇനി പഠിക്കാൻ പലതുണ്ട് Click now ഈ  വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 ആൺകുട്ടികളുമാണ്.* *1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.*   *നാല് മണിമുതൽ താഴെ കാണുന്ന വെബ്സൈറ്റുകളിൽ റിസൽറ്റ് അറിയാം*  *keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.* *റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമു

ഉമാ തോമസ് MLA യായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ബഹു. നിയമസഭ സ്പീക്കറുടെ

തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി ഉമാ തോമസ്  സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്  ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11മണിക്കായിരുന്നു  ചടങ്ങ്. (ഉമാ തോമസിന്റെ Fb പോസ്റ്റ്‌ ) പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്.. കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ പി.ടി. യ്ക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്. വരുന്ന 4 വർഷക്കാലവും ജനങ്ങളോടൊപ്പം ചേർന്നുകൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും തന്നെ മുൻഗണന കൊടുത്തുകൊണ്ട് ഞാൻ പ്രവർത്തിക്കും.  നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം,  നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. #ഒപ്പമുണ്ടാകണ

അഗ്നി പഥ്.... പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം

അഗ്നി പഥ്.... പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. ▫️ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ്  'അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.  🪞17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം  ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.  🪞നാല് വര്‍ഷമായിരിക്കും സേവനകാലാവധി. ▫️നിയമിതരാവുന്ന സേനാംഗങ്ങള്‍ *അഗ്നിവീരന്മാര്‍* എന്നറിയപ്പെടും.  സേനാംഗങ്ങളായി *പെണ്‍കുട്ടികള്‍ക്കും* നിയമനം ലഭിക്കും.  🔻അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.  ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.   🔲പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. 🔗പരിശീലനം സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.  സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക

ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍നെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇന്ത്യ ചെയ്തത് ഇതായിരുന്നു

വീട്ടുജോലിക്കാരിയുടെ വിസാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍ ദേവയാനി ഖോബ്രഗഡെയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് 2013 ഡിസംബറിലാണ്. ശരീര പരിശോധനയടക്കം നടത്തി മറ്റു തടവുകാര്‍ക്കൊപ്പം അവരെ ജയിലിൽ അടയ്ക്കുകയുണ്ടായി. രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തിൽ അവരെ പിന്നീട് വിട്ടയച്ചു. അമേരിക്കൻ സർക്കാരിനോടു കേസ് പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അവരതിനു തയ്യാറായില്ല. ഇന്ത്യ അതിനോടുള്ള പ്രതിഷേധം അറിയിച്ചത് ഇങ്ങനെയാണ്- അമേരിക്കയുടെ ഡല്‍ഹിയിലെ എംബസിക്കു മുന്നില്‍ സുരക്ഷയുടെ ഭാഗമായി വെച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തായിരുന്നു ആദ്യഘട്ടം. അടുത്തത് ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇന്ത്യ തിരിച്ചുവാങ്ങി. അമേരിക്കന്‍ എംബസി ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ മദ്യം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ തടഞ്ഞു. അമേരിക്കന്‍ എംബസി വാഹനങ്ങൾക്ക് ട്രാഫ

ചക്ക തലയിൽ വീണ് വിട്ടമ്മ മരിച്ചു

കിളിമാനൂർ:കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയിൽ ഒരു സർജറി നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. 10-ാം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9-ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവി യുമാണ് മക്കൾ . ഭർത്താവ് ബിനുകുമാർ.

ഡ്രൈവിങ് ലൈസന്‍സ് ഇനി ഓൺലൈനിലൂടെ പുതുക്കാം online driving licence renew click now malayalam

⭕️കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്. _ആവശ്യമുള്ള രേഖകൾ_ ⭕️▪️കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്‌കാന്‍ ചെയ്ത ഫോട്ടോ. ▪️സ്‌കാന്‍ ചെയ്ത ഒപ്പ്. ▪️ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) _വേങ്ങര ഓൺലൈൻ_ *ലൈസന്‍സ് പുതുക്കുന്നത്തിനായി* 1.sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചു വയ്ക്കണം. 3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദി

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ