കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം.
എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Woow
മറുപടിഇല്ലാതാക്കൂ