വേങ്ങര : പരപ്പിൽ പാറ യുവജന സംഘം (പി വൈ എസ് ) ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ റസ്ക്യൂടീം ,സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ശ്രീ - ഹനീഫ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് ഉപദേശക സമിതി അംഗം ഗംഗാധരൻ കക്കളശ്ശേരി, അസീസ് കൈപ്രൻ, മുഹ്യദ്ധീൻ കീരി എന്നിവർ പ്രസംഗിച്ചു. മലപ്പുറം ഫയർ റസ്ക്യൂ ഓഫീസർമാരായ ബാലചന്ദ്രൻ ,മുരളി എന്നിവർ ഫയർ സ്കൂ ക്ലാസും, സിവിൽ ഡിഫൻസ് അംഗങ്ങളായ അൻവർ വി,അനൂപ് വെണ്ണില,അൻവർ എം , എന്നിവർ പ്രാഥമിക ശുശ്രൂഷ ക്ലാസിനും നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് മലപ്പുറം സിവിൽ ഡിഫൻസ് അംഗമായി പാസ്സ് ഔട്ട് ആയി പുറത്തിറങ്ങിയ ക്ലബ്ബ് അംഗം ഷിജി പാറയിൽ-നും സൈക്കിൾ മാർഗം ലഡാക്കി പോയി തിരിച്ചെത്തിയ ക്ലബ്ബ് അംഗം മുഹമ്മദ് ഷബീബിനെയും ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് ചെള്ളി, അദ്നാൻ ഇരുമ്പൽ, അസ്ക്കർ കെ കെ ജഹീർ ഇ കെ ,അക്ബർ എ കെ ,ജംഷീർ ഇ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി