വഖഫ് വിഷയത്തിൽ സർക്കാർ പിന്മാറുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാർ അഴകൊഴമ്പൻ നിലപാട് അവസാനിപ്പിക്കണം. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സർക്കാർ മനസ്സിലാക്കണം. മുസ്ലിംലീഗ് സമരം ശക്തമാക്കും. കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിൽ വിചാരിച്ചതിനേക്കാൾ ആളുകളാണ് ഒഴുകിയെത്തിയത്. വഖഫ് സ്വത്തിന്റെ പരിരക്ഷ ഉറപ്പ് വരുത്തുക എന്ന വിശ്വാസിയുടെ കടമയുടെ ഭാഗമായാണ് ജനം ഒഴുകി വന്നത്. ഇക്കാര്യം സർക്കാർ ഉൾക്കൊള്ളണം. സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ സമര രംഗത്ത് തുടരും. അടുത്തയാഴ്ച ചേരുന്ന നേതൃസമിതി യോഗം തുടർ സമര പരിപാടികൾ ആലോചിക്കും. -സാദിഖലി തങ്ങൾ വ്യക്തമാക്കി.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ