പ്രതികാരദാഹികളായ കുരങ്ങൻമാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട് കൊലപ്പെടുത്തിയെന്ന വാർത്തയുടെ സത്യാവസ്ഥ
ആ വാർത്ത അസത്യമായിരുന്നു ,വെറും കിംവദന്തിയായിരുന്നു ! മഹാരാഷ്ട്രയിൽ പ്രതികാരദാഹികളായ വാനരന്മാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് ഉയരമുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട് കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യമെ മ്പാടും മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. കുരങ്ങുകളുടെ ഒടുങ്ങാത്ത പ്രതികാരം എന്നായിരുന്നു പലതിന്റെയും ശീർഷകങ്ങൾ. എന്നാൽ ഈ വിഷയത്തിലെ വസ്തുതകൾ അന്വേഷിക്കാതെ ഊഹാപോഹങ്ങളും കേട്ടറിവുകളും വച്ചുകൊണ്ട് പൊടിപ്പും തൊങ്ങലും വച്ച കെട്ടുകഥകൾ മെനയാനും പ്രചരിപ്പിക്കാനും പത്രദൃശ്യമാദ്ധ്യമങ്ങൾ തമ്മിൽ തമ്മിൽ വമ്പൻ മത്സരമായിരുന്നു. എന്തായിരുന്നു ഈ വാർത്തയിലെ സത്യം ? മാറാത്തവാഡയിലെ ബീഡ് ജില്ലയിൽ മജൽഗാവ് തഹസീലിലുള്ള " ലാവ്ൽ നമ്പർ 1 " എന്ന 5000 ത്തോളം ഗ്രാമീണർ അധിവസിക്കുന്ന കൊച്ചു പുനരധിവാസ ഗ്രാമമാണ് നായ്ക്കളും കുരങ്ങന്മാരും തമ്മിലുള്ള പ്രതി കാരകഥയുടെ രംഗവേദി. കരിമ്പ് കൃഷിയാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴിൽ. ഈ ഗ്രാമത്തിൽ സ്ഥിരമായി കുരങ്ങന്മാരെ കാണാറേയില്ല. വല്ലപ്പോഴുമൊക്കെ ആഹാരം തേടി കാടുവിട്ടു വരുന്ന ക