. ആ സ്നേഹ സാനിധ്യം ഓര്‍മ്മയായി....!
ചന്ദ്രിക ഡയറക്ടറും, സി.എച്ച് സെന്‍റെറിന്‍റെയും,ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെയും ,ബെംഗളൂരു കെഎംസിസി യുടെയും അടക്കം നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ നെടും തൂണും
വിദ്യാഭ്യാസ പ്രവർത്തകനുമായ *ഡോക്ടർ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു
പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി (78) വയസായിരുന്നു കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്.
ഇൻഡസ് മോട്ടോർസ് സ്ഥാപകനും വൈസ് ചെയർമാനുംകൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയർമാൻ സെഞ്ചുറി ടൂർസ് ആൻഡ് ട്രാവൽ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്.
1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്സ്റ്റൈൽ, ജ്വല്ലറി, ഗാർമെന്റ്സ് മേഖലയിൽ വ്യവസായം കെട്ടിപ്പടുത്തു. 1999ൽ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്.
ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തിൽ കണ്ണൂർ റിംസ് ഇന്റർനാഷനൽ സ്കൂൾ, മഞ്ചേരി പേസ് റെസിഡൻഷ്യൽസ് സ്കൂൾ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്. മുസ്ലിം ലീഗ്, കെ. എം. സി. സി പ്രവർത്തന രംഗത്ത് സജീവമായിരുന്നു.
P.A. ഇബ്രാഹിം ഹാജി യുടെ ജനാസ നമസ്ക്കാരം. പൊതുദർശന വിവരങ്ങൾ താഴെ കാണും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
ഇന്ന് 4 pm വരെ മയ്യിത്ത് കോഴിക്കോട് കുറ്റികാട്ടൂരിലുള്ള Malabar Montana യിലെ " PA വില്ല" യിൽ
4 pm ന് ശേഷം കോഴിക്കോട് Mini Bypas ലെ Sarovar നടുത്തുള്ള (near. Passport office) "PACE TOWER" ൽ മയ്യിത്ത് നിസ്കാരം.
ഖബറടക്കം മഗ്‌രിബ് നിസ്കാരാനന്തരം മഞ്ചേരിയിലെ വട്ടേക്കാട് നജ്മുൽ ഹുദാ മദ്രസ്സ / പള്ളി അംഗണത്തിലെ സമുച്ചയത്തിൽ.
വിവരശേഖരം : UAE KMCC FOUNDERS ORGANISATION.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ