മലയാളിയുടെ ഭക്ഷണ വിഭവങ്ങളില്‍ ഭൂരിഭാഗത്തിനും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു. വിപണിയില്‍ ലഭിക്കുന്ന മീനുകളില്‍ പലതും പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചവയുമാണ്. അതുകൊണ്ടുതന്നെ വാങ്ങുമ്പോള്‍ നല്ല മീന്‍ തന്നെ നോക്കി വാങ്ങാന്‍ ഏറെ ശ്രദ്ധിക്കണം.
എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. കടല്‍ മത്സ്യങ്ങള്‍ പലപ്പോവും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടല്‍ മത്സ്യങ്ങളില്‍ കൃത്രിമത്തിന് സാധ്യത കൂടുതലാണ്. എന്നാല്‍ മത്തി, നത്തോലി പോലുള്ള ചെറിയ മീനുകള്‍ താരതമ്യേന രാസവസ്തുക്കള്‍ ചേര്‍ക്കാത്തവയും എന്നാല്‍ പോഷക സമ്പുഷ്ടവുമാണ്.
നല്ല മത്സ്യത്തിന്റേത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും. ഐസിട്ട മീനിന്റെ മാംസവും ഉറച്ചിരിക്കും എന്നാല്‍ ഇവ വിളറിയിരിക്കും. മീനില്‍ ചെറുതായി അമര്‍ത്തുമ്പോഴേ കുഴിഞ്ഞു പോകുകയാണെങ്കില്‍ അത് ചീത്ത മീനാണ്.
മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന മറ്റൊന്ന് മീനിന്റെ മണമാണ്. ഫ്രഷ് മീനിനു ദുര്‍ഗന്ധല്ല. കടല്‍ മണമാണ് ഉണ്ടാവുക. ബീച്ചിലും മറ്റും കടലിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ കാറ്റടിക്കുമ്പോള്‍ കിട്ടുന്ന മണമാണ് കടല്‍ മണം.
മത്സ്യത്തിന്റെ കണ്ണുകള്‍ക്ക് മങ്ങലുണ്ടാകില്ല. പുതിയ മത്സ്യത്തിന്റെ കണ്ണുകള്‍ക്ക് തിളക്കമുള്ളതായിരിക്കും. അതിനല്‍പം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ കണ്ണുകള്‍ക്കു നീലനിറമായിരിക്കും.
വെള്ള കലര്‍ന്ന ഇളം നിറമായിരിക്കും നല്ല മീനുകള്‍ക്ക്. മത്തിയൊക്കെ വാങ്ങുമ്പോള്‍ ഈ രീതി പ്രയോജനപ്പെടുത്താം. കണ്ണിന്റെ പരിസരത്ത് ചുവന്ന നിറമുള്ള മീനാണെങ്കില്‍ അത് ചീത്തയായ മീനാണ്.
നല്ല മീനിന്റെ ചെകിളപൂക്കള്‍ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും.
തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്. വലിയ മീനുകള്‍ മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ