11/02/2019
09/02/2019
നമഹായാത്ര ഇന്ന് ജില്ലയിൽ*വേങ്ങര സീകരണം നാളെ 4:30ന്
08/02/2019
07/02/2019
മത്സ്യത്തൊഴിലാളികളെ ഔദ്യോഗികമായി നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍
കേരളം വിറങ്ങലിച്ച മഹാപ്രളയത്തില്‍ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്നില്‍ നിന്ന കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി. ട്വീറ്ററിലൂടെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. സമാധാന നൊബേലിന് ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വ്യക്തികളെയും സംഘടനകളെയും ശുപാര്‍ശ ചെയുന്നതിന് അനുമതിയുണ്ട്. ഇത് ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത്. ഇന്നലെയായിരുന്നു നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയുന്നതിന് അവസാന ദിവസം.നില്‍ക്കാതെ പെയ്ത മഴയും ഡാമുകള്‍ തുറന്നതും കേരളത്തെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ പതിനായിരക്കണക്കിന് ജീവനുകള്‍ സ്വജീവന്‍ അപകടത്തിലാക്കി പോലും രക്ഷാപ്രവര്‍ത്തനമാണ് ലോകത്തിലെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ നൊബേലിന് ഇവരെ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്ന് തരൂര്‍ വ്യക്തമാക്കി.
#⃣ *കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പദ്ധതിക്ക് തുടക്കമായി*
↪കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കൊക്കോണിക്സ് നിര്‍മിക്കുന്ന ലാപ്ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. കൊക്കോണിക്സിന്റെ ആദ്യനിര ലാപ്ടോപ്പുകള് ഫെബ്രുവരി 11-നു ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും.പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉത്പാദന രംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായി കൈകോര്‍ത്തു കൊണ്ടാണ് കേരളത്തില്‍ തന്നെ ഗുണമേന്മയുള്ള ലാപ്ടോപ്പുകളും സര്‍വറുകളും ഉത്പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണ ഉല്പാദന രംഗത്ത് പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിക്കൊണ്ടാണ് കൊക്കോണിക്സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നല്‍കിയത്.
#⃣ *സലയുടെ മൃതദേഹം കണ്ടെത്തി*
↪ഫുട്ബോള്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുത്തി സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സലയെ കൂടാതെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
#⃣ *സ്പോര്‍ട്സ് ഷൂവുമായി ഷവോമി*
↪സ്മാർട്ട്ഫോൺ വിപണിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിനു പിറകെ, സ്പോർട്സ് ഷൂവുമായി ഷവോമി. ‘എം.ഐ മെൻസ് സ്പോര്‍ട്സ് ഷൂ 2’വുമായാണ് (Mi Men's Sports Shoes 2) ഷവോമി എത്തുന്നത്. നൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതായിരിക്കും പുറത്തിറക്കുന്ന ഷൂ എന്ന് ചെെനീസ് കമ്പനി വ്യക്തമാക്കി.5-ഇൻ-വൺ മോൾഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഷൂ അഞ്ച് വിവിധ തരം മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എം.ഐ സൗണ്ട്ബാർ, എം.ഐ ടെലവിഷൻ, എം.ഐ മെെക്രോ യു.എസ്.ബി, 2.5A ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി കമ്പനി എത്തിയിരിക്കുന്നത്.
#⃣ *ഓട്ടോറിക്ഷ മുതല്‍ ക്ഷേത്രം വരെ;പുതിയ ഇമോജി*
↪ഇമോജി ലോകത്തേക്ക് നമ്മുടെ സ്വന്തം ഓട്ടോറിക്ഷയും, ഹിന്ദു ക്ഷേത്രവുമടക്കം 230ഓളം പുതിയ ഇനങ്ങൾ കൂടി ചേർത്ത് യൂണികോഡ് കൺസോർഷ്യം. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്ഡേഷനുകളിൽ ഒന്നാണ് ഈ വർഷം നടന്നിരിക്കുന്നത്. ഇമോജികൾക്ക് രൂപം നൽകുകയും, അംഗീകാരം നൽകുകയും ചെയ്യുന്ന 501ൽപ്പരം സംഘങ്ങളുടെ കൂട്ടായ്മയായ യൂണികോഡ് കൺസോർഷ്യം ആണ് പുതിയ ഇമോജികൾ അവതരിപ്പച്ചത്.പുതുതായി ഇറങ്ങാനിരിക്കുന്ന ഇമോജികളുടെ സാമ്പിൾ രൂപമാണ് കൺസോർഷ്യം അവതരിപ്പിച്ചിരിക്കുന്നത്. വെബ് സെെറ്റുകളും പി.സി - സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇതിനോട് ബന്ധപ്പെട്ടുള്ള അവരവരുടെ സോഫ്റ്റ്വെയറിന് അനുയോജ്യമായ തരത്തിലാണ് ഇമോജികള്‍ അവതരിപ്പിക്കുക. പുതിയ 59 തരം ബേസ് ഇമോജികളാണ് ഇറക്കിയിട്ടുള്ളതെങ്കിലും, ഇതിലെ 171 വേരിയന്റുകളടക്കം 230 ഇമോജികൾ ഇതോടെ യൂസേഴ്സിന് ലഭ്യമാവും.
ഊരകം muhss ല്‍ ആരംഭിച്ച SSLC നിശാ ക്യാമ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. Pk അസുലു നിര്‍വഹിച്ചു
എസ്എസ്എൽസി പരീക്ഷയെ വരവേൽക്കാം; ഊരകത്ത് പ്രാദേശിക നിശ ക്യാമ്പുകൾ ആരംഭിച്ചു*
____________________
ഊരകം എം.യു ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായി പ്രാദേശിക നിശാ പഠന ക്ലാസുകൾ ആരംഭിച്ചു. ക്യാമ്പുകളുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. വേങ്ങര ബ്ലോക്ക് മെമ്പർ ശ്രീ. പികെ അസ്ലു നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് , കെ.കെ അലിഅക്ബർ തങ്ങൾ, സയ്യിദ് ഫൈസൽ തങ്ങൾ, കൃഷ്ണമ്മ .സി , സുജ നൈനാൻ , ബഷീർ ചിത്രകൂടം , കെ.ടി ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കുന്നത്ത്, പുത്തൻപീടിക, മമ്പീതി, വെങ്കുളം, കോട്ടുമല എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണി വരെ നീളും.
വേങ്ങര MLA ഓഫീസ് അറിയിപ്പ്
വേങ്ങര എംഎൽഎ
Adv:KNA ഖാദർ സാഹിബ് 2018 /2019
വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച. നെട്ടി ചാടി. പടിഞ്ഞാറേക്കര റോഡിൻറെ ഉദ്ഘാടനം
ഫെബ്രുവരി 11 തിങ്കൾ രാവിലെ 8 30 ന്
KNA ഖാദർ സാഹിബ് MLA നിർവഹിക്കുന്നു
.വേങ്ങര എംഎൽഎ
Adv:KNA ഖാദർ സാഹിബ് 2018 /2019
വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച. കല്ലൻ കുത്ത്. നെല്ലങ്ങര റോഡിൻറെ ഉദ്ഘാടനം
ഫെബ്രുവരി 11 തിങ്കൾ
രാവിലെ 9 ന്
KNA ഖാദർ സാഹിബ് MLA നിർവഹിക്കുന്നു
06/02/2019
നാഷണൽ അത്ലറ്റിക് മീറ്റ് ജേതാവിന് കുന്നംപുറം പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്
സംഘടിത ആക്രമണം; യു ട്യൂബില്‍ നിന്നും ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാകിയേക്കും
↪വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്.സംഘടിതമായ ഡിസ്‌ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്‌ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും. ഇതിന് പുറമെ വീഡിയോയുടെ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈക്ക്, ഡിസ്‌ലൈക്ക് സൗകര്യം കൊണ്ടു വരാനുള്ള ആലോചനയിലാണെന്നും കമ്പനി അറിയിച്ചു. വൈകാതെ തന്നെ ഇതിന്റെ തീരുമാനം ഉപഭോക്താക്കളെ അറിയിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് അറിയിച്ചു.
അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്
പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ
വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി,
' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി...
05/02/2019
04/02/2019
ബാക്കികയം റഗുലേറ്റർജലനിധിഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു
വേങ്ങര: ഫിബ്രവരി 18 നടക്കുന്ന ബാക്കിക്കയം തടയണയുടേയും മൾട്ടി ജി.പി ജലനിധി പദ്ധതിയുടേയും ഉദ്ഘാടനം വിജയിപ്പിക്കാൻ സ്വാഗതസംഘം തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈദരലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്തീൻ, പി.മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ.ഖദീജാബി, കെ.പി ഫസൽ, പി.മൻസൂർ, മൈനർ ഇറിഗേഷൻ ഇ.ഇ ഉണ്ണിക്കൃഷ്ണൻ കെ.വി, ഇറിഗേഷൻ എ.വി.ഷാഹുൽ ഹമീദ്, കെ.കെ.ഹംസ., എൻ.ടി ശരീഫ് ,വി.എസ് ബഷീർ, കെ.അലവിക്കുട്ടി, പി. കുഞ്ഞാമു, പി.അബ്ദുൽ മജീദ്, ഇ.കെ.സുബൈർ പൂഴിത്തറ പോക്കർ, എ.കെ സലീം, പി.മൻസൂർ എന്നി പ്രസംഗിച്ചു. ഭാരവാഹികൾ: എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ എ മാരായ പി.കെ അബ്ദുറബ്ബ്, കെ.എൻ എ ഖാദർ (രക്ഷാധികാരികൾ) ജനറൽ കമ്മറ്റി: വി.കെ കുഞ്ഞാലൻകുട്ടി ( ചെയർമാൻ), വി.എസ് ബഷീർ (കൺവീനർ), കെ.അലവിക്കുട്ടി (ട്രഷറർ) ഫിനാൻസ് കമ്മറ്റി: എൻ.ടി ശരീഫ് (ചെയർമാൻ), പി.കെ അഷ്റഫ് (കൺവീനർ) പബ്ലിസിറ്റി കമ്മറ്റി: ഇ.കെ സുബൈർ ( ചെയർമാൻ), യൂസുഫലി വലിയോറ (കൺവീനർ) സപ്ലിമെന്റ് കമ്മറ്റി: പറങ്ങോടത്ത് മജീദ് (ചെയർമാൻ), ഇ.കെ സൈദുബിൻ (കൺവീനർ)
: സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഹൈദരലി പ്രസംഗിച്ചു..
03/02/2019
നോട്ടീസ് ബോർഡ് സമർപ്പിച്ചു
ഇനി A.T.M സെന്ററീൽ കാർഡ് ഇടുന്നത് പുതിയ രീതിയിൽ
രാജ്യത്തെ എ ട്ടി എമ്മുകളെല്ലാം ചിപ്പ് ഇനാബ്ല്ട് കാർഡുകൾ റീഡ് ചെയ്തു തുടങ്ങി എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ആയതിനാൽ എ ട്ടി എം കാർഡുകൾ മെഷീനിൽ ഇൻസേർട്ട് ചെയ്താൽ ഇനി മുതൽ കാർഡ് ; പണം ലഭിക്കുന്നതു വരെ അലെങ്കിൽ ട്രാൻസാക്ക് ഷൻ അവസാനിക്കുന്നത് വരെ അതിൽ തങ്ങി നിൽക്കും. ചിപ്പ് റീഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് കാർഡ് മെഷീനിൽ തന്നെ തങ്ങി നിൽക്കുന്നത് . ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാർഡ് മെഷീനിൽ കുടുങ്ങി എന്ന് തെറ്റി ധരിച്ച് അത് വലിച്ചെടുക്കുകയോ, ബാങ്കിൽ പരാതിപ്പെടുകയാ ചെയ്യരുത് . ട്രാൻസാക്ഷൻ അവസാനിച്ചാൽ മെഷീൻ തന്നെ കാർഡ് തിരികെ നൽകും. അറിയാത്തവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
02/02/2019
പുലര്‍ച്ചെ നാലു മണി: ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം
↪ഇന്റര്‍നെറ്റിന്റെ വേഗത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്നും തോന്നിപ്പോവും. മറ്റു ചില സമയങ്ങളിലോ, അതിന്റെ വേഗതയില്‍ നമ്മള്‍ ലയിച്ചുപോവും. ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സമയത്തെപ്പറ്റി ഒരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോള്‍.പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഏറ്റവും വേഗത ലഭിക്കുന്നത്. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്.ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ 20 നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് സ്പീഡിലാണ് നെറ്റ് ലഭിക്കുന്നത്. രാത്രി പത്തു മണിക്കാവട്ടേ, 3.7 എം.ബി.പി.എസ് മാത്രം.
⏹ *കൊടും തണുപ്പിന്റെ പിടിയില്‍ അമേരിക്ക;ഏതുനിമിഷവും ഐസാകുന്ന അവസ്ഥയില്‍ ഷിക്കാഗോ*
↪കൊടുംതണുപ്പിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് അമേരിക്ക. അതിശൈത്യത്തെ അതിജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ആണ് കാര്യങ്ങള്‍ പോകുന്നത്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചില്ലെങ്കില്‍ ശരീരഭാഗം അഞ്ച് മിനിറ്റിനുള്ളില്‍ മരവിച്ച് പേകുമെന്ന് പോലും മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ തണുപ്പിന്റെ കാഠിന്യം വെളിപ്പെടുത്തുന്ന ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. അമേരിക്കന്‍ നഗരമായ ഷിക്കാഗോയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. – 29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മുകളിലേക്ക് താപനില താഴുമ്പോള്‍ ഏതുനിമിഷവും ഐസാകുന്ന അവസ്ഥയിലാണ് ഷിക്കാഗോ.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഷിക്കാഗോയുടെ കൊടും തണുപ്പ് വെളിപ്പെടുത്തുന്ന വീഡിയോയാണ്. തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുമ്പോള്‍ മഞ്ഞായി മാറുന്ന ദൃശ്യങ്ങളും വീഡോയായുമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധിയാളുകളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
⏹ *ഇന്ത്യ പുതിയ ആന്റി റേഡിയേഷന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍*
↪തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശത്തുനിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ആന്റി റേഡിയേഷന് മിസൈല്‍ എന്‍ഗാം (New Generation Anti Radiation Missile-NGARM) വിജയകരമായി പരീക്ഷിച്ചു. സുഖോയ്- 30MKI യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലിന് ശത്രുക്കളുടെ റഡാറുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ കഴിയും.100 കിലോമീറ്ററാണ് എന്ഗാമിന്റെ പരിധി. റഷ്യയുമായി ചേര്‍ന്ന് ബ്രഹ്മോസ് ക്രൂയ്സ് മിസൈല്‍ വികസിപ്പിച്ചെടുത്തതിന് ശേഷം ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന വായുവില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കാവുന്ന ആദ്യ മിസൈലാണിത്. ബലാസോറിലെ ടെസ്റ്റ് റെയ്ഞ്ചില്‍ ജനുവരി 18-ന് ആണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. സുഖോയ്- 30MKI-യില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഏത് ഉയരത്തില്‍ നിന്നും വേഗതയിലും മിസൈല്‍ വിക്ഷേപിക്കാനാകുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
⏹ *ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് ഇല്ല; ഡേറ്റ നഷ്ടമാവാതിരിക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ടത്*
↪കഴിഞ്ഞ നവംബറിലാണ് ഗൂഗിളിന്റെ സോഷ്യൽ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിൾ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത്. 2019 ഏപ്രിൽ രണ്ട് മുതൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിൾ ഉപയോക്താക്കൾക്ക് അയച്ചുതുടങ്ങി.ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന ഉൽപ്പന്നമാക്കി നിലനിർത്തുന്നതിൽ വെല്ലുവിളികളുള്ളതുകൊണ്ടുമാണ് ഈ തരുമാനമെന്ന് ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ ഗൂഗിൾ പറഞ്ഞു. ഗൂഗിൾ പ്ലസിനൊപ്പം നിന്ന ഉപയോക്താക്കൾക്ക് നന്ദി പറഞ്ഞ ഗൂഗിൾ, ഉപയോക്താക്കൾ സ്വീകരിക്കേണ്ട തുടർനടപടികളും വ്യക്തമാക്കി.ഏപ്രിൽ രണ്ട് മുതൽ നിങ്ങളുടെ ഗൂഗിൾ പ്ലസ് അക്കൗണ്ടും നിങ്ങൾ നിർമിച്ച ഗൂഗിൾപ്ലസ് പേജുകളും പിൻവലിക്കപ്പെടും. അന്ന് മുതൽ തന്നെ ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം നീക്കം ചെയ്തു തുടങ്ങുമെന്നും ഗൂഗിൾ പറഞ്ഞു. ഗൂഗിൾ പ്ലസിൽ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങൾ, വീഡിയോകൾ, ആൽബം ആർക്കൈവ്,ഗൂഗിൾ പ്ലസ് പേജുകൾ എല്ലാം നീക്കം ചെയ്യപ്പെടും. ഈ ഉള്ളടക്കങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തവർക്ക് അവരുടെ ഡേറ്റ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിലിന് മുന്നിൽ അവ ഡൗൺലോഡ് ചെയ്തിരിക്കണം. അതേസമയം ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യപ്പെടില്ല.