കോട്ടക്കല്‍ പുത്തൂരില്‍ നയന്ത്രണം നഷ്ടപെട്ട് ലോറി മറിഞ്ഞ് വന്‍ അപകടം. കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തിൽ ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്നി.യന്ത്രണം നഷ്ടപെട്ട ലോറി രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിക്കുകയും നിരവധി ഇവക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തുമാണ് മറിഞ്ഞത്. വലിയ തോതിലുള്ള ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്.നാട്ടുകാരും,സന്നത പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം. പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.അപകടം പതിവായ ഇവിടെ അപകടം ഒഴിവാക്കാനുള്ള സശോദപരിഹാരം കാണാമമെന്ന് ആവിശ്യപെട്ടു നാട്ടുകാർ റോഡ് ഉപരോധിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, പോലീസ്, എം വി ഡി ഉദ്യോഗസ്ഥർ, പ്രദേശത്തെ ജന പ്രതിനിധികൾ തുടങ്ങിയവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിൽ ഉപരോധം അവസാനിപ്പിച്ചു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*