▫️സംസ്ഥാനത്തെ 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേ സമയം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന.
ആധാരം എഴുത്തുകാർ വഴി കൈക്കൂലി വാങ്ങുന്നവെന്നു കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത് . ഏജന്റുമാരിൽ നിന്ന് പണവും മദ്യക്കുപ്പികളും കണ്ടെത്തി.
വേങ്ങരയിൽ വൈകുന്നേരം അഞ്ചുമണിയോടെ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ വിരിപ്പിന് താഴെ നിന്നും 1,500 രൂപയും കണ്ടെടുത്തു.
ആലപ്പുഴയില്‍ വിജിലന്‍സിനെ കണ്ട് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 2,1000 രൂപയും പിടിച്ചെടുത്തു. കാസർകോഡ് നിന്ന് 11,300 രൂപയും, റാന്നിയിൽ നിന്നും 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരിയിൽ നിന്നും 6240 രൂപയും, ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. ആലപ്പുഴയിൽ നിന്നും 4,000 രൂപയും, കോട്ടയം പാമ്പാടിയിൽ നിന്നും 3,650 രൂപയും കണ്ടെടുത്തു.
ഗൂഗിൾ പേ മുഖേനയും തുക കൈമാറിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ പി എസ് അറിയിച്ചു. സബ് രജിസ്ട്രോർ ഓഫീസുകളിൽ വിവിധ രജിസ്ട്രഷൻ ആവശ്യങ്ങൾക്കയി എത്തുന്ന പൊതുജനങ്ങൾ എഴുത്തുകാരെ സമീപിക്കുമ്പോൾ മുദ്രപത്രത്തിന്റെ വിലയും എഴുത്തു കൂലിക്കും പുററെ ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലിയും കൂടി കൂട്ടി വാങ്ങിച്ച് ഓഫീസ് പ്രവർത്തന സമയം കഴിയാറാകുമ്പോൾ ചില സ്ഥലങ്ങളിൽ ഓഫീസിൽ എതിക്കുകയും,
മറ്റ ചിലർ ഗൂഗിൾ പേ വഴിയും മറ്റും ഉദ്യോഗസ്ഥർക്ക് നൽകുന്നതായും ഇതിനു പ്രത്യാപകാരമായി കക്ഷികൾക്ക് വസ്തുവിന്റെ വിലകുറച്ചു കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വിവിധ ഫീസ് ഇനത്തിലും കുറവ് വരുത്തി നൽകുന്നതായും ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എഴുത്തുകാർ മുഖേന സബ് രജിസ്റ്റർ ഓഫീസുകളിൽ ജീവനക്കാർ വാങ്ങിവരുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്. ഇവ പരിശോധിക്കുന്നതിന് ഭാഗമായാണ് വ്യാപകമായി റൈഡ് നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ