കേരളോത്സവം അത്ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി.
നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ അത്ലറ്റിക്സ് മത്സരത്തിൽ പി വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. വേങ്ങര KMHSS കുറ്റൂർ നോർത്ത് ഗ്രൗണ്ടിൽ നടന്ന അത്ലറ്റിക്സ് മത്സരത്തിൽ ആൺകുട്ടികൾ വിഭാഗത്തിൽ പി.വൈ.എസ് പരപ്പിൽപാറ ഒന്നാം സ്ഥാനവും സൺ റൈസ് പാണ്ടികശാല രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഗാസ്ക്ക് ഗാന്ധിക്കുന്ന് ഒന്നാം സ്ഥാനവും പി.വൈ.എസ് പരപ്പിൽപാറ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർകോയ ട്രോഫികൾ നൽകി. വേങ്ങര ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ കേരളോത്സവം സംഘാടക സമിതി അംഗങ്ങളായ അസ്ലം,അമീർ, റസാക്ക്, റീജ, നൗഷാദ്, ഷറഫുദ്ധീൻ, നിഷാദ് എന്നിവ മത്സരങ്ങൾ നിയന്ത്രിച്ചു.
കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളായി.
നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളായി. വേങ്ങര KMHSS കുറ്റൂർ നോർത്ത് ഗ്രൗണ്ടിൽ ഇരുപത് ടീമുകളിലായി നടന്ന മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ഒന്നാം സ്ഥാനവും മാസ്ക് പറമ്പിൽപടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ട്രോഫികൾ നൽകി. ചടങ്ങിൽ വാർഡ് മെമ്പർ ഉമ്മർകോയ യൂത്ത് കോർഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ സംഘാടക സമിതി അംഗം ഇബ്രാഹിം മണ്ടോടൻ,കെ ടി ആലസ്സൻ കുട്ടി, അജ്മൽ എന്നിവർ പങ്കെടുത്തു.
വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം അത്ലറ്റിക്സിൽ ഇത്തവണയും GASC ഗാന്ധിക്കുന്ന് ഓവറോൾ ചാമ്പ്യൻമാരായി.
സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി ആകെ 76 പോയിന്റുമായാണ് ഗാസ്കിന്റെ മിന്നും വിജയം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ